റൂ​വി ക​പ്പ് ഫു​ട്ബാ​ൾ; ട്രോ​ഫി അ​നാ​ച്ഛാ​ദ​ന​വും ഗ്രൂ​പ് നി​ർ​ണ​യ​വും

മ​സ്ക​ത്ത്: ഫ്ര​ണ്ട്സ് ഓ​ഫ് റൂ​വി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന റൂ​വി ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ ട്രോ​ഫി അ​നാ​ച്ഛാ​ദ​ന​വും ഗ്രൂ​പ് നി​ർ​ണ​യ​വും ന​ട​ന്നു. മ​സ്‌​ക​ത്തി​ലെ ടാ​ല​ന്റ് സ്പേ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സം​ഘാ​ട​ക​രും പ​ങ്കെ​ടു​ത്തു. ന​വം​ബ​ർ 29ന് ​മ​ബേ​ല​യി​ലെ ആ​ഷാ​ദി ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ക. ഒ​മാ​നി​ലെ പ്ര​ശ​സ്ത​രാ​യ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം ഉ​ച്ച തി​രി​ഞ്ഞ് മൂ​ന്നു മ​ണി​ക്ക് ആ​രം​ഭി​ക്കും.

വി​ജ​യി​ക്കു​ന്ന ടീ​മി​നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്കും ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ഉ​ണ്ടാ​യി​രി​ക്കും. അ​തോ​ടൊ​പ്പം വ്യ​ക്തി​ഗ​ത മി​ക​വി​നു​ള്ള വി​വി​ധ പു​ര​സ്‌​കാ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. സ്റ്റാ​ർ ലൈ​ഫ്, ഫാ​ൽ​ക്ക​ൺ പ്രി​ന്റേ​ഴ്‌​സ് എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്റി​ന്റെ മു​ഖ്യ സ്‌​പോ​ൺ​സ​ർ​മാ​ർ. ര​ണ്ടാം ത​വ​ണ​യാ​ണ് റൂ​വി ക​പ്പ് ഫു​ട്ബാ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം വീ​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളെ​യും ആ​ഷാ​ദി ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കെ.​എ​സ് ബി​ൻ, വ​രു​ൺ ഹ​രി​പ്ര​സാ​ദ്, ഹ​രി​ദാ​സ്, സു​രേ​ഷ് കു​മാ​ർ, ജാ​ൻ​സ് അ​ല​ക്സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Ruwi Cup Football;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.