മസ്കത്ത്: ഒമാനിലെ കോവിഡ് മരണം കുതിച്ചുയരുന്നു. 46 പേരാണ് ഞായറാഴ്ച മരിച്ചത്. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് 45ന് മുകളിൽ പ്രതിദിന മരണം ഉണ്ടാകുന്നത്. ഇതോടെ മൊത്തം മരണസംഖ്യ 3013 ആയി ഉയർന്നു. ഇതിൽ 2202 പേരും സ്വദേശികളാണ്. ഞായറാഴ്ച മരിച്ചവരിൽ എട്ടു പേരും സുഹാറിലാണ്. വടക്കൻ ബാത്തിനയിൽ മൊത്തം 18 പേരും മസ്കത്തിൽ 14 പേരും മരിച്ചു.
2243 പേരാണ് പുതുതായി രോഗികളായത്. ഇതോടെ ഒമാനിൽ കോവിഡ് ബാധിതരായവരുടെ എണ്ണം 2,64,302 ആയി ഉയർന്നു. 1720 പേർക്കു കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം 2.31 ലക്ഷമായി ഉയർന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 87.7 ശതമാനമാണ് രോഗമുക്തി നിരക്ക്. 197 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1650 ആയി ഉയർന്നു.
ഇതിൽ 506 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. കോവിഡ് ആരംഭിച്ച ശേഷം ആദ്യമായാണ് ഐ.സി.യു രോഗികളുടെ എണ്ണം അഞ്ഞൂറ് കടക്കുന്നത്. പുതിയ രോഗികളിൽ 1126 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. മസ്കത്ത്-337, സീബ്-321, ബോഷർ-253, മത്ര-180, അമിറാത്ത്-33, ഖുറിയാത്ത്-രണ്ട് എന്നിങ്ങനെയാണ് വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം. 354 പേരുള്ള വടക്കൻ ബാത്തിനയാണ് രണ്ടാമത്. ഇവിടത്തെ 193 രോഗികളും സുഹാറിലാണുള്ളത്. തെക്കൻ ബാത്തിന-131, അൽ വുസ്ത-128, അൽ ദാഖിലിയ-117, തെക്കൻ ശർഖിയ-96, ദോഫാർ-90, ദാഹിറ-85, വടക്കൻ ശർഖിയ-78, ബുറൈമി-33, മുസന്ദം-അഞ്ച് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
കോവിഡ് മരണസംഖ്യ ജൂണിൽ മുെമ്പങ്ങുമില്ലാത്ത വിധത്തിൽ വർധിക്കുന്ന കാഴ്ചയാണ് കാണുന്നത്. 26 വരെയുള്ള കണക്കുപ്രകാരം 611 പേരാണ് ജൂൺ മാസത്തിൽ മരണമടഞ്ഞത്. മഹാമാരി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ മരണനിരക്കാണിത്.
പ്രതിദിനം ശരാശരി 11.5 മരണം വീതമാണ് ഉണ്ടാകുന്നത്. ഇതിനു മുമ്പ് ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന മരണം. 344 പേരാണ് ഏപ്രിലിൽ മരിച്ചത്. ജൂണിൽ 43,000ത്തിലധികം പേർ പുതുതായി രോഗബാധിതരാവുകയും ചെയ്തു. 30,000ത്തോളം പേരാണ് രോഗമുക്തി നേടിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർ 102 ശതമാനവും വർധിച്ചു. മേയ് 31ന് ഐ.സി.യുവിലുണ്ടായിരുന്നത് 247 രോഗികളാണ്. 27 ആകുേമ്പാൾ ഇത് അഞ്ഞൂറിന് മുകളിലെത്തി. 98 ശതമാനത്തോളമാണ് ഐ.സി.യു രോഗികളുടെ വർധന.
രാജ്യത്തെ രോഗവ്യാപനം കുറക്കാൻ എത്രയും വേഗം വാക്സിനേഷന് വിധേയമാകണമെന്നാണ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇതോടൊപ്പം മുൻകരുതൽ നടപടികൾ പാലിക്കുകയും വേണം. രണ്ടാമത്തെ ഡോസ് കൃത്യമായ ഇടവേളയിൽ എടുക്കുകയും വേണം. രണ്ടാമത് ഡോസ് എടുത്ത് 14 ദിവസത്തിനുശേഷം മാത്രമാണ് വാക്സിെൻറ ഫലം ലഭിച്ചുതുടങ്ങുകയുള്ളൂ. ഇക്കാലയളവിനുള്ളിൽ രോഗലക്ഷണങ്ങളുണ്ടാകുന്ന പക്ഷം ചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.