കോവിഡ്​ പ്രതിരോധം: മുവാസലാത്ത്​ ബസ്​ ചാർജ്​ വർധിപ്പിച്ചു

മ​സ്​​ക​ത്ത്​: ക​ർ​ശ​ന​മാ​യ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളോ​ടെ​യാ​ണ്​ അ​ടു​ത്ത ഞാ​യ​റാ​ഴ്​​ച മു​ത​ൽ മു​വാ​സ​ലാ​ത്ത്​ ബ​സ്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക. ഒാ​രോ ട്രി​പ്പും ആ​രം​ഭി​ക്കു​േ​മ്പാ​ഴും അ​വ​സാ​നി​ക്കു​േ​മ്പാ​ഴും ബ​സി​ലെ സീ​റ്റു​ക​ൾ, ഹാ​ൻ​ഡി​ലു​ക​ൾ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളെ​ല്ലാം ശു​ചി​യാ​ക്കു​ക​യും രോ​ഗാ​ണു​മു​ക്​​ത​മാ​ക്കു​ക​യും ചെ​യ്യും.കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ബ​സ്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ളി​ൽ വ​ർ​ധ​ന വ​രു​ത്തു​െ​മ​ന്നും മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. സി​റ്റി സ​ർ​വി​സു​ക​ളു​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ നൂ​റു​ ബൈ​സ​യും ഇ​ൻ​റ​ർ​സി​റ്റി ബ​സു​ക​ളു​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 500​ ബൈ​സ​യു​ടെ​യും വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​വു​ക.

അ​ടു​ത്ത​ടു​ത്ത സീ​റ്റു​ക​ളി​ൽ ആ​ളു​ക​ൾ ഇ​രി​ക്കു​ന്ന​ത്​ ത​ട​ഞ്ഞ്​ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കും. ബ​സി​നു​ള്ളി​ൽ ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്കും.ഡ്രൈ​വ​ർ​മാ​ർ​ക്ക്​ സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യും. യാ​ത്ര​ക്കാ​ർ യാ​ത്ര​യി​ലു​ട​നീ​ളം മാ​സ്​​ക്​ ധ​രി​ക്കു​ക​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ക​യും വേ​ണം. ഇ​തോ​ടൊ​പ്പം നി​ന്ന്​ യാ​ത്ര ചെ​യ്യാ​നും അ​നു​വ​ദി​ക്കി​ല്ല.

സെ​പ്​​റ്റം​ബ​ർ 27 മു​ത​ൽ ഇ​ൻ​റ​ർ​സി​റ്റി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ങ്കി​ലും മ​സ്​​ക​ത്ത്​-​സ​ലാ​ല, മ​സ്​​ക​ത്ത്​-​ദു​ബൈ സ​ർ​വി​സു​ക​ൾ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ലെ സ​ർ​വി​സു​ക​ൾ ഒ​ക്​​ടോ​ബ​ർ നാ​ലി​നും സ​ലാ​ല​യി​ലേ​ത്​ ഒ​ക്​​ടോ​ബ​ർ 18നു​മാ​യി​രി​ക്കും പു​ന​രാ​രം​ഭി​ക്കു​ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.