കോവിഡ് പ്രതിരോധം: മുവാസലാത്ത് ബസ് ചാർജ് വർധിപ്പിച്ചു
text_fieldsമസ്കത്ത്: കർശനമായ കോവിഡ് പ്രതിരോധ നടപടികളോടെയാണ് അടുത്ത ഞായറാഴ്ച മുതൽ മുവാസലാത്ത് ബസ് സർവിസുകൾ പുനരാരംഭിക്കുക. ഒാരോ ട്രിപ്പും ആരംഭിക്കുേമ്പാഴും അവസാനിക്കുേമ്പാഴും ബസിലെ സീറ്റുകൾ, ഹാൻഡിലുകൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ശുചിയാക്കുകയും രോഗാണുമുക്തമാക്കുകയും ചെയ്യും.കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നതിെൻറ ഭാഗമായി ബസ് ടിക്കറ്റ് നിരക്കുകളിൽ വർധന വരുത്തുെമന്നും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്. സിറ്റി സർവിസുകളുടെ ടിക്കറ്റ് നിരക്കിൽ നൂറു ബൈസയും ഇൻറർസിറ്റി ബസുകളുടെ ടിക്കറ്റ് നിരക്കിൽ 500 ബൈസയുടെയും വർധനയാണ് ഉണ്ടാവുക.
അടുത്തടുത്ത സീറ്റുകളിൽ ആളുകൾ ഇരിക്കുന്നത് തടഞ്ഞ് സാമൂഹിക അകലം ഉറപ്പാക്കും. ബസിനുള്ളിൽ ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കും.ഡ്രൈവർമാർക്ക് സംരക്ഷണ ഉപകരണങ്ങൾ നൽകുന്നതിനൊപ്പം ബസ് സ്റ്റേഷനുകളിൽ മതിയായ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. യാത്രക്കാർ യാത്രയിലുടനീളം മാസ്ക് ധരിക്കുകയും പ്രതിരോധ നടപടികൾ പാലിക്കുകയും വേണം. ഇതോടൊപ്പം നിന്ന് യാത്ര ചെയ്യാനും അനുവദിക്കില്ല.
സെപ്റ്റംബർ 27 മുതൽ ഇൻറർസിറ്റി സർവീസുകൾ പുനരാരംഭിക്കുമെങ്കിലും മസ്കത്ത്-സലാല, മസ്കത്ത്-ദുബൈ സർവിസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മസ്കത്ത് നഗരത്തിലെ സർവിസുകൾ ഒക്ടോബർ നാലിനും സലാലയിലേത് ഒക്ടോബർ 18നുമായിരിക്കും പുനരാരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.