മസ്കത്ത്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍ രോഗബാധിതര്‍ക്കായി കൂടുതല്‍ വിപുലമായ സേവനങ്ങള്‍ ലഭ്യമാക്കുന്നു.
ഇതിെൻറ ഭാഗമായി മുഴുവന്‍ സമയ കാള്‍സെന്റർ സേവനം സജ്ജീകരിക്കും. ഗാർഹിക സമ്പർക്കവിലക്കിലുള്ളവർക്ക് ഉള്‍പ്പെടെ ആവശ്യമായ ഏത് നിർദേശങ്ങള്‍ക്കും സംശയനിവാരണത്തിനും ഈ കാള്‍സെന്ററിൽ വിളിക്കാവുന്നതാണ്.
ഗാർഹിക സമ്പർക്ക വിലക്കിലുള്ളവർക്ക് വിദഗ്ധ ജീവനക്കാരുശടയും ഡോക്ടര്‍മാരുടേയും നേതൃത്വത്തില്‍ വീട്ടിലെത്തി ചികിത്സ നൽകാനും സൗകര്യമൊരുക്കും. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യങ്ങളും ലഭ്യമാക്കും.
കൂടാതെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസവം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് നാട്ടില്‍ പോകുവാന്‍ സാധിക്കാതെ വരുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു. കോവിഡ് ഹെൽപ് ലൈൻ നമ്പർ: മസ്കത്ത്-90123060; സുഹാർ-71598828; ഇബ്രി-90647262.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.