തുടർച്ചയായ രണ്ടാംദിനവും 400ന് മുകളിൽ പ്രതിദിന രോഗികൾ
മസ്കത്ത്: ഒമാനിൽ 427 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരിടവേളക്കുശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം 400ന് മുകളിലെത്തുന്നത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 144831 ആയി. 321 പേർ കൂടി രോഗമുക്തരായി. 135005 പേർക്കാണ് രോഗം ഭേദമായത്. മൂന്നു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 1597 ആയി. 22 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 210 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 75 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ 210 പേരും മസ്കത്ത് ഗവർണറേറ്റിലാണ് ഉള്ളത്. വടക്കൻ ബാത്തിന-53, ദോഫാർ-42, ദാഖിലിയ-36, ദാഹിറ-27, വടക്കൻ ശർഖിയ-18, തെക്കൻ ബാത്തിന-16, ബുറൈമി-10, മുസന്ദം-എട്ട്, തെക്കൻ ശർഖിയ-അഞ്ച്, അൽ വുസ്ത-രണ്ട് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
അതിനിടെ കോവിഡിെൻറ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പറഞ്ഞു. രോഗപ്പകർച്ച സംബന്ധിച്ച് പഠനങ്ങൾ നടന്നുവരുകയാണ്. ഇതിനുശേഷം ആവശ്യമെങ്കിൽ കൂടുതൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിക്കും.
കോവിഡ് വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച ആലോചനകളും നടന്നുവരുകയാണെന്ന് ഡോ.അൽ സഇൗദി പറഞ്ഞു. കോവിഡ് വാക്സിനേഷൻ തുടർന്നുവരുകയാണ്. വിവിധ ഘട്ടങ്ങളിലായി കൂടുതൽ പേരെ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തും. ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടതിെൻറ 95 ശതമാനം പേർക്കും വാക്സിൻ നൽകാൻ സാധിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.