മസ്കത്ത്: രാജ്യത്തെ വിവിധ ഹോട്ടലുകളോട് ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് മുന്‍ നൊരുക്ക നടപടികളുമായി സഹകരിക്കാൻ ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു. സൗജന്യമായി മുറികൾ നൽകാനാണ് നിർദേശം. കോവിഡ് വ്യാപിക്കുന്ന പക്ഷം അതിനെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇൗ മുറികൾ ഉപയോഗിക്കുക. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെയും രോഗ വ്യാപനം തടയുന്നതിനുള്ള സുപ്രീംകമ്മിറ്റി ശ്രമങ്ങളുടെയും തുടർച്ചയാണ് ഇൗ നിർദേശമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ദേശീയദൗത്യവുമായി എല്ലാ ഹോട്ടലുടമകളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99076665 (അൽ ബലൂഷി), 99762535 (സാലെം അൽ സുവൈദി) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.