മസ്കത്ത്: കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. വടകര പുതുപ്പണം പാലയാട് നടയിൽ മീത്തലെ തയ്യിൽ ബാലെൻറ മകൻ ബൈജു (40) ആണ് ശനിയാഴ്ച സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്. ഒരാഴ്ചയിലേറെയായി കോവിഡ് ചികിൽസയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ രോഗം ഗുരുതരമായതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 17 വർഷമായി ഒമാനിലുണ്ട്. മബേലയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ ശാരിയും മകൻ ദേവകും ഒമാനിലുണ്ട്. സംസ്കാരം കോവിഡ് പ്രോേട്ടാക്കോൾ പാലിച്ച് സുഹാറിൽ നടക്കും. കോവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന 42മത്തെ മലയാളിയാണ് ബൈജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.