കോവിഡ്​: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു 

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. ആലപ്പുഴ വടുതല സ്വദേശി ഷിഹാബുദ്ദീൻ (50) ആണ്​ ഞായറാഴ്​ച വൈകുന്നേരം അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്​. ഹൃദയാഘാതം മൂലമാണ്​ മരണം സംഭവിച്ചത്​. 

മസ്​കത്തിലെ റൂവിയിൽ കുടുംബ സമേതം താമസിച്ചിരുന്ന ഷിഹാബുദ്ദീന്​ ജൂൺ 24നാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​​. വീട്ടിൽ ​െഎസോലേഷനിലായിരുന്ന ഇദ്ദേഹത്തെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന്​ 27ന്​ അൽ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആരോഗ്യനില വഷളായ ഷിഹാബുദ്ദീനെ​ ഞായറാഴ്​ച ഉച്ചയോടെയാണ്​ അൽഖുവൈറിലെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ചെയ്​തു. 

ഭാര്യ വഹീദ. രണ്ട്​ മക്കളുണ്ട്​. 20 വർഷമായി ഒമാനിലുള്ള ഇദ്ദേഹം ടെക്​സ്​റ്റൈൽ ബിസിനസ്​ രംഗത്ത്​ പ്രവർത്തിച്ചുവരികയായിരുന്നു. 

Tags:    
News Summary - covid: man from alapuzha died in oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.