മസ്കത്ത്: മത്ര വിലായത്തിന് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. ശനിയാഴ്ചയിലെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ 59 പുതിയ രോഗികൾ മാത്രമാണ് മത്രയിൽനിന്നുള്ളത്. അതേസമയം, ഏറ്റവും ഉയർന്ന വൈറസ് ബാധിതർ എന്ന റെക്കോഡ് മസ്കത്ത് ഗവർണറേറ്റ് നിലനിർത്തി.
മൊത്തം റിപ്പോർട്ട് ചെയ്ത 603 പുതിയ രോഗികളിൽ 459 പേരും മസ്കത്തിൽനിന്നുള്ളവരാണ്. മത്രയിൽ രോഗികൾ കുറഞ്ഞപ്പോൾ സീബിലും ബോഷറിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
സീബിൽ 224 പേർക്കും ബോഷറിൽ 137 പേർക്കുമാണ് പുതുതായി കോവിഡ് ബാധിച്ചത്. ശനിയാഴ്ച 603 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 10,423 ആയി. പുതിയ രോഗികളിൽ 343 പേർ പ്രവാസികളാണ്. ഇന്ന് പുതുതായി ആരും രോഗമുക്തി നേടിയില്ല.
രോഗമുക്തി നേടിയവരുടെ എണ്ണം 2396ൽ തുടരുകയാണ്. ശനിയാഴ്ച ഒരു സ്വദേശി കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. 7985പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ
മസ്കത്ത് ഗവർണറേറ്റ്: മത്ര-3732, 770; മസ്കത്ത് -80, 9; ബോഷർ- 1694, 218; അമിറാത്ത്-297,18; സീബ് -2016,200; ഖുറിയാത്ത്-27,7
തെക്കൻ ബാത്തിന: ബർക്ക- 352, 162; വാദി മആവിൽ- 24,11; മുസന്ന-155, 49; നഖൽ -49,23; അവാബി- 47,44; റുസ്താഖ് -98,46.
വടക്കൻ ബാത്തിന: സുവൈഖ് -172, 70; ഖാബൂറ-34,17; സഹം-116,29; സുഹാർ -227,83; ലിവ -80,17; ഷിനാസ് -81,43.
ദാഖിലിയ: നിസ്വ-88, 64; സമാഇൽ-131,60; ബിഡ്ബിദ്-79,28; ഇസ്കി -57,15; മന- 3,3; ഹംറ- 7,4; ബഹ്ല -42,24; ആദം-56,55.
തെക്കൻ ശർഖിയ: ബുആലി- 160,136; ബുഹസൻ- 5,1 സൂർ-66,35; അൽ കാമിൽ -36,14; മസീറ-1,0.
ദാഹിറ: ഇബ്രി- 117,41; ദങ്ക്-17, 12; യൻകൽ -8,3.
ബുറൈമി: ബുറൈമി -110, 26
വടക്കൻ ശർഖിയ: ഇബ്ര- 22,8; അൽ ഖാബിൽ- 6,4; ബിദിയ -9,4; മുദൈബി -46,19; ദമാ വതായിൻ-11,0; വാദി ബനീ ഖാലിദ് -3,0.
ദോഫാർ: സലാല- 27,18
മുസന്ദം: ഖസബ് -6,4; ദിബ്ബ-1,1; ബുക്ക -1,1
അൽ വുസ്ത: ഹൈമ-9,0; ദുകം -18,0.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.