മസ്കത്ത്: കോവിഡ് പ്രതിസന്ധിക്കാലം പുതിയൊരു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. ഇതുവരെ കാണാത്ത, അനുഭവിക്കാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഒാരോ മനുഷ്യനും, പ്രത്യേകിച്ച് പ്രവാസികൾ കടന്നുപോയത്. അത്തരം അനുഭവങ്ങളിൽ നിന്നും മസ്കത്തിലെ ഒരുകൂട്ടം ചെറുപ്പക്കാർ അണിയിച്ചൊരുക്കിയ 'പ്രതീക്ഷ' എന്ന ഹ്രസ്വ ചിത്രത്തിെൻറ റിലീസ് യുട്യൂബിൽ നടന്നു. ബലിപെരുന്നാൾ ദിനത്തിലാണ് സിനിമ യുട്യൂബിൽ റിലീസ് ചെയ്തത്.
മൂന്ന് മാസത്തോളമായി ശമ്പളം ലഭിക്കാത്ത ചെറുപ്പക്കാരന് നാട്ടിൽ പോകാൻ ഫ്രീ ടിക്കറ്റ് ലഭിക്കുന്നതും, നാട്ടിൽ പോകാൻ തന്നേക്കാളും ആവശ്യമുള്ള ഒരാൾക്ക് ആ ടിക്കറ്റ് കൊടുക്കുന്നതുമാണ് പ്രമേയം. ഹാഷിം ഹസനാണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഹാരിസ് മുഹമ്മദും ഹസീബ് ഹുസൈനുമാണ് നിർമാണം. ബാലയും റിയാസും ചേർന്നാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രേംജിത് നായർ എഡിറ്റിങ് നിർവഹിച്ച ചിത്രത്തിെൻറ അസോ.ഡയറക്ടർ അഫ്കാർ മിസാജ് ആണ്. സച്ചു, ഹസീബ് ഹുസൈൻ, ഹാരിസ് മുഹമ്മദ്, ബാല എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സിനിമ സംവിധായകൻ കെ.കെ. മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനകം ആയിരക്കണക്കിനാളുകൾ സിനിമ കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.