മസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാകുന്നു. ആഴ്ചകളുടെ ഇടവേളക്കു ശേഷം പ്രതിദിന കേസുകൾ ആയിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 974പേർക്കാണ് മഹാമാരി പിടിപെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും കൂടുതൽ ആശ്വാസം നൽകുന്നു.
കഴിഞ്ഞ 35 ദിവസവും രാജ്യത്ത് ഒരു മരണമെങ്കിലും പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി 19 മുതലാണ് രാജ്യത്ത് തുടർച്ചയായി മരണം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്.
കഴിഞ്ഞ ദിവസം 1350 ആളുകൾക്ക് അസുഖം ഭേദമായി. ആകെ 3,78,922 ആളുകൾക്കാണ് ഇതുവരെ അസുഖം പിടിപെട്ടത്. 3,60,795 രോഗം മാറുകയും ചെയ്തു. 95.2ശതമാനമാണ് രോഗമുക്തി നിരക്ക്. 46പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
299പേർ മാത്രമാണ് ഹോസ്പിറ്റലിൽ കഴിയുന്നത്. ഇതിൽ 67പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 13,889 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.