മസ്കത്ത്: രാജ്യത്തെ പ്രതിദിന ക്രൂഡ്ഒായിൽ ഉൽപാദനത്തിൽ വർധന. ആഗസ്റ്റിൽ 7.20 ലക്ഷം ബാരലാണ് ഉൽപാദനം. ജൂൈലയെ അപേക്ഷിച്ച് 7.6 ശതമാനത്തിെൻറ വർധനവാണ് ഉണ്ടായതെന്ന് എണ്ണ-ധാതു മന്ത്രാലയത്തിെൻറ പ്രതിമാസ റിപ്പോർട്ട് പറയുന്നു. ഉത്പാദനം വർധിച്ചെങ്കിലും കയറ്റുമതിയിൽ കുറവ് ദൃശ്യമാണ്. 7.44 ലക്ഷം ബാരലാണ് പ്രതിദിന കയറ്റുമതി. ജൂലൈയെ അപേക്ഷിച്ച് 4.28 ശതമാനത്തിെൻറ കുറവാണ് കയറ്റുമതിയിൽ ഉണ്ടായത്.
2.58 ശതമാനം കുറഞ്ഞെങ്കിലും ചൈന തന്നെയാണ് ഒമാനി ക്രൂഡിെൻറ ഏറ്റവും വലിയ ഉപഭോക്താക്കൾ. കയറ്റുമതി ചെയ്തതിെൻറ 86.2 ശതമാനവും ചൈനയിലേക്കാണ്. ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഉണ്ടായത് 9.3 ശതമാനത്തിെൻറ കുറവാണ്. 2.2 ശതമാനമാണ് ഇന്ത്യയിലേക്കുള്ള ആഗസ്റ്റിലെ കയറ്റുമതി വിഹിതം. അതേസമയം ജപ്പാൻ, മ്യാന്മർ, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ വർധനവുണ്ടായി.
ഒമാനി ക്രൂഡ് ഒായിൽ ഫ്യൂച്ചറിെൻറ ദുബൈ മർക്കൈൻറൽ എക്സ്ചേഞ്ചിലെ വിലയിൽ ജൂൈലയെ അപേക്ഷിച്ച് 1.6 ശതമാനത്തിെൻറ വർധനവുണ്ടായി. ഒക്ടോബർ ഡെലിവറിക്കുള്ള എണ്ണവില ബാരലിന് 44.32 ഡോളറിനാണ് വിൽപന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.