മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിൽ വിശിയടിഞ്ഞ ചുഴലികാറ്റിൽ ഒരാൾക്ക് പരിക്കേറ്റു. നിരവധി വസ്തുവകകൾക്ക് നാശം നേരിട്ടതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് ശക്തമായ ഇടി മിന്നലിനൊപ്പം ചുഴലികാറ്റും അനുഭവപ്പെട്ടതെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണം പ്രസ്താവനയിൽ പറഞ്ഞു.
ചുഴലികാറ്റിന്‍റെ വീഡിയോ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ചുഴലികാറ്റിന് അകമ്പടിയായി കനത്ത മഴയും പ്രദേശത്തുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡുകളിലും മറ്റും വെള്ളം കയറുകയും ചെയ്തു. ഒട്ടകങ്ങളും ആടുകളുമുൾപ്പെടെ നിവധി വളർത്തും മൃഗങ്ങളും ചത്തതായി പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.