Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജഅലൻ ബാനി ബു അലിയിൽ...

ജഅലൻ ബാനി ബു അലിയിൽ ചുഴലിക്കാറ്റ്​; ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
cyclone
cancel

മസ്​കത്ത്​: തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിൽ വിശിയടിഞ്ഞ ​ ചുഴലികാറ്റിൽ ഒരാൾക്ക്​ പരിക്കേറ്റു. നിരവധി വസ്തുവകകൾക്ക് നാശം നേരിട്ടതായും റിപ്പോർട്ടുണ്ട്​. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ്​ ശക്​തമായ ഇടി മിന്നലിനൊപ്പം ചുഴലികാറ്റും അനുഭവപ്പെട്ടതെന്ന്​ ഒമാൻ കാലാവസ്ഥാ നിരീക്ഷണം പ്രസ്താവനയിൽ പറഞ്ഞു.

ചുഴലികാറ്റിന്‍റെ വീഡിയോ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്​. ചുഴലികാറ്റിന്​ അകമ്പടിയായി കനത്ത മഴയും പ്രദേശത്തുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡുകളിലും മറ്റും വെള്ളം കയറുകയും ചെയ്തു. ഒട്ടകങ്ങളും ആടുകളുമുൾപ്പെടെ നിവധി വളർത്തും മൃഗങ്ങളും ചത്തതായി പ്രദേശവാസികൾ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneInjured
News Summary - Cyclone in Jalan Bani Bu Ali-One person is injured
Next Story