മസ്കത്ത്: നവചേതന ഡാൻസ് ഉത്സവ് സീസൺ 2 ഗ്രാൻഡ് ഫിനാലെ സൊഹാറിൽ അരങ്ങേറും. ഓഗസ്റ്റ് 23 വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് സൊഹാറിലെ അമ്പറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിലാണ് ഗ്രാൻഡ് ഫിനാലെ വേദി ഒരുക്കിയിരിക്കുന്നത്. ഗ്രാൻഡ് ഫിനാലെയിൽ നടനും ഡാൻസറുമായ ഡി ഫോർ ഡാൻസ് ഫൈയിം സുഹൈദ് കുക്കു മുഖ്യാഥിതിയായി പങ്കെടുക്കും. ഒമാനിൽ ആദ്യമായി' മൈമ് ' മത്സരം കൂടി ഡാൻസ് ഉത്സവിൽ ഉൾപ്പെടുത്തിയതായി സംഘാടകർ പറഞ്ഞു.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നവചേതന ഡാൻസ് ഉത്സവിൽ പങ്കെടുക്കുമെന്ന് കോഓഡിനേറ്റർ മാരായ ഋതു ദാസ് രാജേഷ്, വരദാപ്രവീൺ എന്നിവർ പറഞ്ഞു. ഒമാനിലെ ഡാൻസ് കലാകാരന്മാർക്കും കലാകാരികൾക്കുമായാണ് ഡാൻസ് ഉത്സവ് സീസൺ 2 നടത്തുന്നതെന്ന് നവചേതന പ്രസിഡന്റ് സൗമ്യ ഹുബൈസും സെക്രട്ടറി അനീഷ് ഏറാടത്തും അറിയിച്ചു.
ഡാൻസ് ഉത്സവ് ജൂനിയർ, സീനിയർ, ഓപൺ കാറ്റഗറികളിൽ സോളോയും ഗ്രൂപ് മത്സരങ്ങളും ഉണ്ടായിരിക്കും.
ഗ്രാൻഡ് ഫിനാലെ പരിപാടിയുടെ മുന്നോടിയായി സോഹാറിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽ ഒഡിഷൻ പരിപാടി സംഘടിപ്പിച്ചിരുന്നു. 120 ഓളം മത്സരാർഥികൾ പങ്കെടുത്ത ഓഡിഷനിൽ നിന്ന് കഴിവ് തെളിയിച്ചവർ മെഗാ ഫിനാലയിൽ മാറ്റുരക്കും. സാമൂഹിക സാംസ്കാരിക കലാ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.