മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 28ാമത് പതിപ്പിൽ ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സും. മേളയിൽ ഇന്ത്യയിൽനിന്ന് നേരിട്ട് പങ്കെടുക്കുന്ന ആദ്യ പ്രസാധകരെന്ന ബഹുമതിയാണ് ഡി.സി ബുക്സ് സ്വന്തമാക്കിയത്. 1 എഫ് 19, 1 എഫ് 20 എന്നീ നമ്പറുകളിലുള്ള സ്റ്റാളുകളിൽ മലയാളത്തിലെ ഏറ്റവും പുതിയ നോവലുകൾ, കഥാസമാഹാരങ്ങൾ, കവിതകൾ, വൈജ്ഞാനിക കൃതികൾ, സഞ്ചാരസാഹിത്യ കൃതികൾ തുടങ്ങിയവ പ്രത്യേക നിരക്കിൽ ലഭ്യമാവുമെന്ന് ഡി.സി ബുക്സ് അധികൃതർ അറിയിച്ചു. ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങളും സ്റ്റാളിൽനിന്ന് ലഭിക്കും.
മസ്കത്ത് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഒരു അംഗീകാരമാണെന്നും വരും വർഷങ്ങളിൽ സാഹിത്യ സംബന്ധമായ കൂടുതൽ പരിപാടികൾ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും ഡി.സി ബുക്സ് സി.ഇ.ഒ രവി ഡി.സി പറഞ്ഞു. സാഹിത്യ തൽപരരായ ഒമാനിലെ പ്രവാസികൾക്ക് പ്രമുഖ എഴുത്തുകാരെ കാണാനും അവരുമായി സംവദിക്കാനും ഉള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.