സുരേഷ്​ ബാബു സുദേവൻ 

തിരുവനന്തപുരം സ്വദേശി നിര്യാതനായി

മസ്​കത്ത്​: തിരുവനന്തപുരം സ്വദേശിയെ ഇബ്രക്കടുത്ത്​ ജർദയിൽ താമസ സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. വക്കം കടക്കാവൂർ എസ്​.പി നിവാസിൽ സുരേഷ്​ ബാബു സുദേവൻ (50) ആണ്​ ചൊവ്വാഴ്​ച മരിച്ചത്​. ജർദയിൽ ട്രാൻസ്​പോർട്ടിങ്​ കമ്പനിയിൽ ഡ്രൈവറായിരുന്നു.

ശ്വാസം മുട്ടലിനെതുടർന്ന്​ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. താമസ സ്​ഥലത്ത്​ തിരികെയെത്തിയ ഇ​േദ്ദഹം വൈകുന്നേരം ഡ്യൂട്ടിക്ക്​ എത്താത്തതിനെതുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​.ഭാര്യ: ആശ. രണ്ട്​ മക്കളുണ്ട്​. മൃതദേഹം നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾ സിനാവ്​-സമദ്​ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.