മസ്കത്ത്: മബേലയിൽ നിർമാണത്തിലിരിക്കുന്ന ഷോപ്പിങ് മാളിൽ എസ്കലേറ്റർ താഴെ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. ആലപ്പുഴ ഹരിപ്പാട് മംഗലം സ്വദേശി വിഷ്ണുവാണ് ബുധനാഴ്ച രാത്രി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്കുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശി ഒാംപ്രകാശ് തൽക്ഷണം മരണപ്പെട്ടിരുന്നു.
എസ്കലേറ്ററിെൻറ അവസാനഘട്ട ക്രമീകരണ ജോലികൾ നടക്കുന്നതിനിടയിലായിരുന്നു അപകടം. എസ്കലേറ്റർ ജോലികൾക്ക് ഉപ കരാർ എടുത്ത സ്ഥാപനത്തിലെ ടെക്നീഷ്യനായിരുന്നു വിഷ്ണു. അപകടം നടക്കുേമ്പാൾ എസ്കലേറ്ററിെൻറ മുകളിലായിരുന്നു വിഷ്ണു ഇരുന്നിരുന്നത്. എസ്കലേറ്ററിന് ഒപ്പം താഴെ വീണ് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ബദർ അൽ സമാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം മരിച്ച ഒാംപ്രകാശും പരിക്കേറ്റ മറ്റ് രണ്ട് പേരും എസ്കലേറ്ററിന് താഴെയാണ് നിന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.