'ഈ ​ഓ​ണാ​ഘോ​ഷം കെ. എം ട്രേ​ഡി​ങ്ങിനൊ​പ്പം' കാ​മ്പ​യി​ൻ കെ.​എം. ട്രേ​ഡി​ങ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു 

ഓ​ണാ​ഘോ​ഷം കെ.​എം ട്രേ​ഡി​ങ്ങി​നൊ​പ്പം; 'പാ​ട്ടും പാ​യ​സ​വും സീ​സ​ണ്‍ ര​ണ്ട് ' പ്ര​ഖ്യാ​പി​ച്ചു

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ പ്ര​മു​ഖ ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റ് ഗ്രൂ​പ്പാ​യ കെ.​എം. ട്രേ​ഡി​ങ് ഓ​ണാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ‘ഈ ​ഓ​ണാ​ഘോ​ഷം കെ.​എം. ട്രേ​ഡി​ങ്ങിനൊ​പ്പം' എ​ന്ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

'മ​ധു​ര​മാ​യ് പാ​ടാം മാ​ധു​ര്യം വി​ള​മ്പാം സീ​സ​ണ്‍ ര​ണ്ട്' എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ആ​ക​ര്‍ഷ​ക​ങ്ങ​ളാ​യ പ്ര​മോ​ഷ​നു​ക​ളും ഓ​ഫ​റു​ക​ളു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ട്ട് പാ​ടൂ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടൂ, പാ​യ​സ മേ​ള എ​ന്നീ പ​രി​പാ​ടി​ക​ള്‍ സെ​പ്റ്റം​ബ​ർ 19ന് ​അ​ല്‍ഖു​വൈ​ര്‍ കെ.​എം. ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ക്കും. വൈ​കീ​ട്ട് ആ​റി​നാ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ല്‍ 'സി​ങ് ആ​ൻ​ഡ് വി​ന്‍' എ​ന്ന പ​രി​പാ​ടി അ​ര​ങ്ങേ​റും. മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന പ​ത്തി​നും ഇ​രു​പ​തി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ 00968 78955451 എ​ന്ന ന​മ്പ​റി​ൽ പേ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. തു​ട​ര്‍ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് സെ​പ്റ്റം​ബ​ർ ഏ​ഴി​ന് സി​റ്റി സീ​സ​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കും. ഇ​തി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്തു​പേ​ർ​ക്ക് 19ന് ​ന​ട​ക്കു​ന്ന ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കും.

അ​ല്‍ ഖു​വൈ​ര്‍ കെ.​എം. ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ വൈ​കീ​ട്ട് ആ​റു മ​ണി മു​ത​ല്‍ ന​ട​ക്കു​ന്ന പാ​യ​സ മേ​ള​യി​ല്‍ 30 മ​ത്സ​രാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. പ്ര​വേ​ശ​നം ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി​യാ​യി​രി​ക്കും. 00968 78833037 എ​ന്ന ന​മ്പ​റി​ല്‍ മു​ന്‍കൂ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഇ​വ​രി​ല്‍ നി​ന്നും ഷെ​ഫു​മാ​ര്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന 30 പേ​ര്‍ക്ക് അ​വ​സ​രം ല​ഭി​ക്കും. മ​ല​യാ​ളി ഷെ​ഫ് ഉ​ള്‍പ്പെ​ടെ മൂ​ന്ന് പ്ര​മു​ഖ പാ​ച​ക വി​ദ​ഗ്ധ​ര്‍ ആ​യി​രി​ക്കും ജേ​താ​ക്ക​ളെ നി​ര്‍ണ​യി​ക്കു​ന്ന​ത്. പാ​യ​സ മേ​ള​യി​ലെ ആ​ദ്യ മൂ​ന്ന് വി​ജ​യി​ക​ൾ​ക്ക് ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ന് മു​ത​ല്‍ ര​ണ്ട് പ​രി​പാ​ടി​ക​ളു​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. 'സി​ങ് ആ​ന്റ് വി​ന്‍' മ​ത്സ​ര​ത്തി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ഉ​ച്ച​ക്ക് 12 മ​ണി​ക്ക് അ​വ​സാ​നി​ക്കും.

പാ​യ​സ മേ​ള​യു​ടെ ര​ജി​സ്ട്ര​ഷ​ന്‍ 12നും ​സ​മാ​പി​ക്കും. 19ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​യ​സ മേ​ള​യു​ടെ വി​ധി നി​ര്‍ണ​യ​ത്തി​ന് ശേ​ഷം പൊ​തു​ജ​ന​ങ്ങ​ള്‍ക്കും പാ​യ​സ മ​ധു​രം രു​ചി​ച്ച​റി​യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ഈ ​വ​ര്‍ഷ​ത്തെ ഓ​ണ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ത​രം മി​ക​വാ​ര്‍ന്ന ഓ​ഫ​റു​ക​ള്‍ ഒ​മാ​നി​ലെ മു​ഴു​വ​ന്‍ കെ.​എം. ട്രേ​ഡി​ങ്ങ് ശാ​ഖ​ക​ളി​ലും, അ​ല്‍ സ​ഫ ഔ​ട്ട്ലെ​റ്റു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ള്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ൺ: 90 33 7 001, 91039001.

Tags:    
News Summary - Pattum Payasavum season 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.