കേ​ര​ള എ​ൻ​ജ​ിനീ​യേ​ഴ്‌​സ് ഫാ​മി​ലി സം​ഘ​ടി​പ്പി​ച്ച ‘ടെ​ക്നോ ഫെ​സ്റ്റ് 2024’ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​ത്തി​ന്റെ സം​ഗ​മ വേ​ദി​യാ​യി ടെ​ക്‌​നോ ഫെ​സ്റ്റ്

മ​സ്ക​ത്ത്: ഒ​മാ​നി​ലെ മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫാ​മി​ലി സം​ഘ​ടി​പ്പി​ച്ച ‘ടെ​ക്നോ ഫെ​സ്റ്റ് 2024’ സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​ത്തി​ന്റെ സം​ഗ​മ വേ​ദി​യാ​യി മാ​റി. വ്യ​വ​സാ​യ പ്ര​മു​ഖ​രും എ​ൻ​ജി​നീ​യ​ർ​മാ​രും ടെ​ക്‌​നോ​ള​ജി പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി എ​ൻ​ജി​നീ​യ​റി​ങ് രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ മു​ന്നേ​റ്റ​ങ്ങ​ളും നൂ​ത​ന​ത്വ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. കെ.​ഇ.​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ഫ​ഷ​ന​ൽ വ​ള​ർ​ച്ച, അ​റി​വ് പ​ങ്കി​ട​ൽ, സൗ​ഹൃ​ദം എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും സാ​ങ്കേ​തി​ക ന​വീ​ക​ര​ണ​വും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ് ടെ​ക്‌​നോ ഫെ​സ്റ്റ് 2024 സം​ഘ​ടി​പ്പി​ച്ച​ത്.

റൂ​വി ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​ൾ​ഫാ​ർ എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് കോ​ൺ​ട്രാ​ക്ടി​ങ് സ്ഥാ​പ​ക​ൻ ഡോ. ​പി. മു​ഹ​മ്മ​ദ് അ​ലി, ഗ​ൾ​ഫാ​ർ എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് കോ​ൺ​ട്രാ​ക്റ്റി​ങ് വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹി​യു​ദ്ദീ​ൻ, ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ ഹ​മൂ​ദ് സാ​ലം അ​ൽ സാ​ദി, ലു​ലു ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ എ.​വി. അ​ന​ന്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും നൂ​ത​നാ​ശ​യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന നി​ര​വ​ധി ടെ​ക്‌​നി​ക​ൽ എ​ക്‌​സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ളും ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. ക​മ്പ​നി​ക​ൾ​ക്ക് ഏ​റ്റ​വും പു​തി​യ ഉ​ൽ​പന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കാ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഭാ​വി സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു.

വ്യ​വ​സാ​യ പ്ര​മു​ഖ​ർ ത​ങ്ങ​ളു​ടെ വൈ​ദ​ഗ്‌​ധ്യ​വും ഭാ​വി​യെ​ക്കു​റി​ച്ച കാ​ഴ്ച​പ്പാ​ടും അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ അ​വ​ത​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ഒ​മാ​നി​ലെ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടോ​ക്ക് ഷോ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. കെ.​ഇ.​എ​ഫ് പ്ര​സി​ഡ​ൻ്റ് പ്രേം ​കു​മാ​ർ, സെ​ക്ര​ട്ട​റി മി​ഥു​ൻ എ​സ്. കു​മാ​ർ, ടെ​ക്‌​നോ ഫെ​സ്റ്റ് ചെ​യ​ർ​മാ​ൻ സി.​വി. ശ്രീ​നാ​ഥ്, ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ വേ​ണു ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Techno Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.