ഇ​ന്ത്യ​യു​ടെ നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ന് സ്റ്റേ​റ്റ് കൗ​ൺ​സി​ലി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ഇന്ത്യൻ നാഷനൽ ഡിഫൻസ് കോളജ് സംഘത്തിന് സ്വീകരണം

മ​സ്ക​ത്ത്: ഒ​മാ​നി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​യു​ടെ നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ന് സ്റ്റേ​റ്റ് കൗ​ൺ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്റ്റേ​റ്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഹ​മ​ദ് നാ​സ​ർ അ​ൽ ന​ബ്ഹാ​നി, സ്റ്റേ​റ്റ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ലി മു​ബാ​റ​ക് അ​ൽ അ​മ്രി, കൗ​ൺ​സി​ലി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. സ്​​​റ്റേ​റ്റ് കൗ​ൺ​സി​ലി​ന്റെ പ​ങ്ക്, വി​ക​സ​നം, നേ​ട്ട​ങ്ങ​ൾ, പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി എ​ന്നി​വ​യെ​ക്കു​റി​ച്ച് പ്ര​തി​നി​ധി സം​ഘ​ത്തി​ന് വി​ശ​ദീ​ക​രി​ച്ചു. കൗ​ൺ​സി​ലി​ന്റെ കെ​ട്ടി​ടം സ​ന്ദ​ർ​ശി​ക്കു​ക​യും അ​തി​ലെ സൗ​ക​ര്യ​ങ്ങ​ൾ മ​ന​സ്സിലാ​ക്കു​ക​യും ചെ​യ്തു.

എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ മ​നീ​ഷ് കു​മാ​ർ ഗു​പ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ സം​ഘം ഒ​മാ​നി​ലെ​ത്തി​യി​ട്ടു​ള്ള​ത്. മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സം​ഘ​ത്തി​ന് അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്ങിന്റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ന​ൽ​കി​യി​രു​ന്നു. ഇ​ന്ത്യ​ൻ ​പ്ര​തി​നി​ധി സം​ഘം ഒ​മാ​നി​ലെ എ​ൻ.​ഡി.​സി ക​മാ​ൻ​ഡ​ന്റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Welcome to the Indian National Defense College team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.