സ​ന​ദ് സ​ർ​വി​സ് സെ​ന്റ​റു​ക​ളു​ടെ മു​ദ്ര അ​ന​ധി​കൃ​ത​മാ​യി ഉ​പ​​യോ​ഗി​ക്ക​രു​ത്

മ​സ്ക​ത്ത്: സ​ന​ദ് സ​ർ​വി​സ് സെ​ന്റ​റു​ക​ളു​ടെ വ്യാ​പാ​ര മു​ദ്ര​യു​ടെ അ​ന​ധി​കൃ​ത ഉ​പ​യോ​ഗ​ത്തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം. അ​നു​മ​തി​യി​ല്ലാ​തെ സ​ന​ദ് സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഐ​ഡ​ന്റി​റ്റി​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ലൈ​സ​ൻ​സി​ല്ലാ​തെ സ​ന​ദ് സ​ർ​വി​സ് സെ​ന്റ​റി​ന്റെ വ്യാ​പാ​ര മു​ദ്ര വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ്റ്റോ​ർ ​ബോ​ർ​ഡു​ക​ളി​ലും നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി ലൈ​സ​ൻ​സി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ ക​​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും വ്യാ​പാ​ര​മു​ദ്ര നി​യ​മ​ത്തി​ന്റെ ലം​ഘ​ന​വു​മാ​ണെ​ന്ന് മ​​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​യ​മ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​​പ്പെ​ട്ടു.  

Tags:    
News Summary - Do not use Sanad Service Centers seal without authorization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.