മസ്കത്ത്: ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഒാൺലൈൻ പേമെൻറ് ഗേറ്റ്വേ സേവനം (ഒമാൻനെറ്റ്) താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. പേമെൻറ് പുറത്ത് നിന്ന് കടന്നുകയറാനുള്ള ശ്രമങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. സേവനം പുനഃസ്ഥാപിക്കുന്നത് വരെ ക്രെഡിറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും കാർഡ് ഉപയോഗിച്ചുള്ള പേമെൻറ് ഒാപ്ഷൻ ലഭ്യമാണെങ്കിൽ അത് ഉപയോഗിക്കാം.
എ.ടി.എമ്മിൽ നിന്നുള്ള പണം പിൻവലിക്കൽ, പി.ഒ.എസ് സേവനങ്ങൾ, ഒരേ ബാങ്കിലെ ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കൽ, മൊബൈൽ ട്രാൻസ്ഫർ സേവനം തുടങ്ങിയവക്ക് ഒരു തടസ്സങ്ങളുമില്ലെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. ഒമാൻനെറ്റ് നെറ്റ് വർക്ക് വഴിയുള്ള ഇലക്ട്രോണിക് പേമെൻറ് സംവിധാനം താൽക്കാലികമായി നിർത്തിവെക്കുന്നതായി സാേങ്കതിക-ആശയ വിനിമയ മന്ത്രാലയവും അറിയിച്ചിരുന്നു. പ്രാദേശിക ഇ-കൊമേഴ്സ് സൈറ്റുകളിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേമെൻറ് നടത്തുന്നവർ ഒമാൻ ഡെബിറ്റ്സ് കാർഡ് എന്ന ഒാപ്ഷന്‍ പകരം ക്രെഡിറ്റ് ആൻഡ് അദർ കാർഡ്സ് എന്ന ഒാപ്ഷൻ തെരഞ്ഞെടുക്കണമെന്ന് ബാങ്ക് മസ്കത്തും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.