മസ്കത്ത്: ഇന്ത്യയിലെ പ്രധാന ആേഘാഷമായ ദീപാവലി ശനിയാഴ്ച. ഉത്തേരന്ത്യയിലാണ് ദീപാവലി ഏറെ പ്രാധാന്യപൂർവം കൊണ്ടാടുന്നത്. ദീപാവലിയുടെ ഭാഗമായ മധുരപലഹാര വിതരണവും ആേഘാഷവുമില്ലാതെയാണ് കോവിഡ് പശ്ചാത്തലത്തിലെ ആഘോഷം. കാര്യമായ ആേഘാഷ പരിപാടികളും ക്ഷേത്രങ്ങളിൽ ചടങ്ങുകളും ഇല്ലെങ്കിലും വീടുകൾ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിവിധ മതസ്ഥരുടെ മറ്റെല്ലാ ആഘോഷങ്ങൾക്കുമൊപ്പം ഇൗ വർഷത്തെ ദീപാവലിയും നിറം മങ്ങുകയാണ്. ആഘോഷങ്ങൾ കുറവായതിനാൽ ദീപാവലി വിപണിയിലും കാര്യമായ അനക്കമില്ല. വിപണിയിൽ സാധാരണയുണ്ടാവുന്ന ദീപാവലി ഒാഫറുകളും ഇക്കുറിയില്ല.
ഒമാനിൽ ബിസിനസ് മേഖലയിൽ ഉത്തരേന്ത്യൻ മേധാവിത്വമുള്ള കമ്പനികൾ മുൻ വർഷങ്ങളിൽ ഏറെ ആർഭാടപൂർവമായായിരുന്നു ദീപാവലി ആഘോഷിച്ചിരുന്നത്. ഉത്തരേന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ളതും ഉത്തരേന്ത്യക്കാർ നയിക്കുന്നതുമായി നിരവധി കമ്പനികൾ ഒമാനിലുണ്ട്. എണ്ണ വിലക്കുറവ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ ചില വർഷങ്ങളായി ദീപാവലി ആഘോഷങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ട്.
എന്നിരുന്നാലും കഴിഞ്ഞ വർഷം വരെ ഇൗ കമ്പനികളെല്ലാം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മധുര പലഹാര വിതരണം ദീപാവലിയുടെ പ്രധാന ഭാഗമാണ്. ഇന്ത്യൻ മേധാവിത്വമുള്ള കമ്പനികളിലെല്ലാം മധുര പലഹാര വിതരണവും സമ്മാന വിതരണവും നടക്കാറുണ്ട്. കമ്പനികളുടെ മേധാവികളും മറ്റും സ്ഥാപനത്തിലെ ജീവനക്കാർക്കും അഭ്യുദയ കാംക്ഷികൾക്കും ഉപഭോക്താക്താക്കൾക്കുമൊക്കെ പലഹാരങ്ങളും സമ്മാനങ്ങളും നൽകിയിരുന്നു. അടുത്ത കാലത്തായുണ്ടായ സാമ്പത്തിക പ്രതിസന്ധി ആഘോഷങ്ങളുടെ പൊലിമ കുറച്ചിരുന്നെങ്കിലും ഇൗ വർഷമാണ് ആഘോഷങ്ങൾ പറ്റേ ഇല്ലാതായിരിക്കുന്നത്.
മുൻകാലങ്ങളിൽ ദീപാവലിയുടെ ആഘോഷ പൊലിമയിൽ ഏറെ ലാഭം കൊയ്തത് ബേക്കറികളായിരുന്നു. ആഘോഷത്തിെൻറ ഭാഗമായി നിരവധി ഇനം മധുര പലഹാരങ്ങളാണ് ഇവർ വിറ്റഴിച്ചിരുന്നത്. അതോടൊപ്പം കമ്പനികളുടെ ഒാർഡറുകളും എടുത്തിരുന്നു. ദീപാവലിയുടെ പലഹാരങ്ങളുണ്ടാക്കാനുള്ള ഒരുക്കങ്ങൾ ഇവർ മാസങ്ങൾക്ക് മുമ്പുതന്നെ നടത്തിയിരുന്നു.
ചില ബേക്കറികൾ തിരക്ക് കാരണം ഇൗ സീസണിലേക്ക് മാത്രമായി ഇന്ത്യയിൽ നിന്ന് ജീവനക്കാരെയും എത്തിച്ചിരുന്നു. ദീപാവലിയോടടുത്ത ദിവസങ്ങളിൽ രാപ്പകലില്ലാതെ േജാലി ചെയ്താണ് ഇവർ ആവശ്യക്കാർക്ക് പലഹാരങ്ങൾ എത്തിച്ചിരുന്നത്. ഇത്തരം ആഘോഷങ്ങൾ ഇപ്പോൾ വെറും ഒാർമകളായി മാറിയിരിക്കുന്നു. ഇൗ രീതിയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന ചില ബേക്കറികൾ പോലും ഇപ്പോൾ ഒമാനിൽ ഇല്ലാതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.