വിതരണം വൈകിച്ചു; ഫർണിച്ചർ കമ്പനി ജീവനക്കാരന് തടവും പിഴയും

മസ്കത്ത്: കരാറുറപ്പിച്ച സമയത്തിനുള്ളിൽ സാധനങ്ങൾ ഡെലിവറി ചെയ്തില്ലെന്ന ഉപഭോക്താവിന്‍റെ പരാതിയെ തുടർന്ന് സലാലയിൽ ഫർണിച്ചർ കമ്പനിയിലെ ജീവനക്കാരന് തടവും പിഴയും വിധിച്ചു. സലാല പ്രാഥമിക കോടതിയാണ് 10 ദിവസത്തെ തടവ് വിധിച്ചത്. 200 റിയാൽ പിഴ അടക്കണമെന്നും 400 റിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി നിർദേശിച്ചു. സലാലയിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

1,100 റിയാലിനുള്ള കസേരകളും കർട്ടനുകളും നൽകുന്നതിനാണ് ഉപഭോക്താവും ഫർണിച്ചർ കമ്പനിയും തമ്മിൽ ധാരണയായത്. 400 റിയാൽ മുൻകൂറായി നൽകുകയും ചെയ്തിരുന്നു. എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ ഇവ എത്തിക്കാൻ ഫർണിച്ചർ കമ്പനി ജീവനക്കാരന് കഴിഞ്ഞില്ലെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 23ാം വകുപ്പിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് പരാതി നൽകിയത്.

Tags:    
News Summary - Delivery delayed; Imprisonment and fine for furniture company employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.