മസ്കത്ത്: ഒമാനിലെ മത്സ്യബന്ധന ബോട്ടുകളെയും കപ്പലുകളെയും നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും ഇലക്ട്രോണിക് സംവിധാനം വികസിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം മിഡിൽ ഈസ്റ്റ് സയൻറിഫിക് എക്യുപ്മെൻറ് കോർപറേഷനുമായി ചൊവ്വാഴ്ച കരാർ ഒപ്പിട്ടു.
വകുപ്പു മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയും മിഡിൽ ഈസ്റ്റ് സയൻറിഫിക് എക്യുപ്മെൻറ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഉമേഷ് ചൗഹാനുമാണ് കരാർ ഒപ്പിട്ടത്. സാറ്റലൈറ്റുകളുമായും എർത്ത് സ്റ്റേഷനുകളുമായും ബന്ധം സ്ഥാപിച്ച് 2000ത്തിൽ ആരംഭിച്ച നിലവിലെ ട്രാക്കിങ് സംവിധാനം വികസിപ്പിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങിൽ മന്ത്രാലയം ഫിഷറീസ് അണ്ടർ സെക്രട്ടറി യാക്കൂബ് ഖൽഫാൻ അൽ ബുസൈദിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.