മസ്കത്ത്: വിദ്യാഭ്യാസ രംഗത്ത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ അൽദാഹിറ ഗവർണറേറ്റിൽ വിദ്യാർഥികൾക്കായി ഡിജിറ്റലൈസേഷൻ പദ്ധതി നടപ്പാക്കി. ഇബ്രി വിലായത്തിലെ അൽ മുർതഫ പ്രൈമറി സ്കൂൾ ഫോർ ബേസിക് എജുക്കേഷനിലാണ് പദ്ധതി നടപ്പാക്കിയത്. അക്കാദമികവും പെരുമാറ്റപരവുമായ നേട്ടങ്ങൾ, ഹാജർ എന്നിവയിൽ വിദ്യാർഥികൾക്ക് സംയോജിത േഡറ്റബേസ് നൽകുന്ന ആപ്ലിക്കേഷനാണ് പദ്ധതിയെന്ന് സീനിയർ ഫിസിക്സ് അധ്യാപകൻ പ്രഫ. സുൽത്താൻ ബിൻ അലി അൽ-വൈലി ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. കാര്യക്ഷമമായും ജോലി വേഗത്തിലാക്കാനും ഇത് അധ്യാപകനെ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.