സുൽത്താനേറ്റിലെ ആകെ എഫ്.ഡി.ഐ 22.96 ശതകോടി റിയാലായിമസ്കത്ത്: ഈ വർഷത്തിന്റെ മൂന്നാംപാദത്തിന്റെ അവസാനത്തോടെ ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 22.96 ശതകോടി റിയാലായി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ പ്രാഥമിക കണക്കുകൾ പ്രകാരമാണിത്. മൊത്തം വിദേശ നിക്ഷേപത്തിന്റെ 76.9 ശതമാനവും എണ്ണ, വാതക ഖനന മേഖലയിലാണ് ലഭിച്ചത്. മൊത്തം മൂല്യം 17.67 ശതകോടി റിയാൽ വരും.
ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം 277.80 ദശലക്ഷം റിയാലാണ്. ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചത് യു.കെയിൽനിന്നാണ് -11.52 ശതകോടി റിയാൽ. മൊത്തി എഫ്.ഡി.ഐയുടെ 50.1 ശതമാനമാണെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
യു.എസ്.എ 3.88 കോടി റിയാൽ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് 1.27 ശതകോടി റിയാൽ, കുവൈത്ത് 922.30 ദശലക്ഷം റിയാൽ, ബഹ്റൈൻ 732.6 ദശലക്ഷം, ചൈനയിൽനിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 594.50 ദശലക്ഷം, ഖത്തർ 442.30 ദശലക്ഷം, നെതർലൻഡ്സ് 374.7 ദശലക്ഷം, സ്വിസ്റ്റർലൻഡ് 288.30 ദശലക്ഷം, മറ്റ് രാജ്യങ്ങൾ 2.65 ശതകോടി റിയാൽ എന്നിങ്ങനെയാണ് രാജ്യങ്ങളിൽനിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കണക്കുകൾ.
പരിവർത്തന വ്യവസായ മേഖലയിലെ എഫ്.ഡി.ഐ 1.40 ശതകോടി റിയാലാണ്. സാമ്പത്തിക ബ്രോക്കറേജ് പ്രവർത്തനങ്ങൾക്ക് 1.53 ശതകോടി റിയാൽ എഫ്.ഡി.ഐ ലഭിച്ചു, അതേസമയം റിയൽ എസ്റ്റേറ്റ്, ലീസിങ്, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയിലെ എഫ്.ഡി.ഐ 1.03 ശതകോടി റിയാലിലുമെത്തിയെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു.
വൈദ്യുതിയും വെള്ളവും (466.3 ദശലക്ഷം റിയാൽ ), ഗതാഗതം, സംഭരണം, ആശയവിനിമയം (361.9 ദശലക്ഷം റിയാൽ), വ്യാപാരം (216 ദശലക്ഷം റിയാൽ), ഹോട്ടൽ, റസ്റ്ററന്റുകൾ (111.4 ദശലക്ഷം റിയാൽ), നിർമ്മാണം (82.ദശലക്ഷം റിയാൽ), മറ്റ് പ്രവർത്തനങ്ങൾ (78.9 ദശലക്ഷം റിയാൽ) എന്നിങ്ങനെയാണ് മറ്റുമേഖലയിൽ ലഭിച്ച വിദേശ നിക്ഷേപത്തിന്റെ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.