മസ്കത്ത്: അമേരിക്കൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഡിസ്കവര് അമേരിക്കയുടെ എട്ടാം പതിപ്പിന് ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിൽ തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുത്ത ലുലു ഷോപ്പുകളില്‍ 14ാം തീയതി വരെ അമേരിക്കന്‍ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. ഭക്ഷ്യോൽപന്നങ്ങള്, ഫ്രഷ് മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ അടക്കമുള്ള പ്രിയപ്പെട്ട അമേരിക്കൻ ഉൽപന്നങ്ങൾ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയും മൂല്യവത്തുമായ അമേരിക്കന്‍ ഉൽപന്നങ്ങൾ ആകര്‍ഷണീയ വിലകളില്‍ ലഭിക്കും.
യു.എസിൽനിന്ന് കൊണ്ടുവന്ന ആയിരത്തിലേറെ ഉൽപന്നങ്ങൾ അനുഭവിച്ചറിയാനുള്ള മികച്ച അവസരമാണിത്. ബ്രാഗ്, പോസ്റ്റ്, കെല്ലോഗ്സ്, ജെല്‍-ഒ, ഫോള്‍ഗേഴ്സ്, സ്മക്കേഴ്സ്, ക്വാക്കര്‍, സണ്സ്വീറ്റ്, ഹണ്ട്സ്, എഗ്ഗോ അടക്കമുള്ള ജനകീയ ബ്രാന്‍ഡുകളുടെ ഉൽപന്നങ്ങളും ലഭിക്കും. ഒമാനിലെ യു.എസ് എംബസിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന കാമ്പയിൻ ബൗശര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ യു.എസ് എംബസി ഷർഷെ ദഫേ ലെസ്ലി ഒര്ഡെമാന് ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെന്റ് പ്രതിനിധികൾ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
ഒമാനും യു.എസും തമ്മിലുള്ള വാണിജ്യ പങ്കാളിത്തമാണ് ഡിസ്കവര് അമേരിക്ക ആഘോഷിക്കുന്നതെന്ന് ഒര്ഡെമാന് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറാണ് ഇത് സാധ്യമാക്കിയത്. ഒമാനി ഉപഭോക്താക്കള്‍ക്കിടയില്‍ അമേരിക്കന്‍ ഉൽപന്നങ്ങള്ക്ക് വര്‍ധിക്കുന്ന ആവശ്യത്തെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.