ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജ​അ​ലാ​നി​ൽ ന​ട​ന്ന ദി​ശ-2024 ക​ൾ​ചറ​ൽ ഫി​യ​സ്റ്റ​യി​ൽ​നി​ന്ന്

ആ​​ഘോ​ഷ​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജ​അ​ലാ​നി​ൽ ദി​ശ-2024 ക​ൾ​ച​റ​ൽ ഫി​യ​സ്റ്റ

ജ​അ​ലാ​ൻ: ക​ലാ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​പ്ര​തി​ഭ​ക​ളു​ടെ ക​ഴി​വ് മാ​റ്റു​ര​ക്കു​ന്ന ‘ദി​ശ 2024’വ​ർ​ണാ​ഭ​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജ​അ​ലാ​നി​ൽ ന​ട​ന്നു. മു​ഖ്യാ​തി​ഥി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബോ​ർ​ഡ് ഡ​യ​റ​ക്‌​ട​റും ജ​അ​ലാ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ൻ ചാ​ർ​ജ് ഡ​യ​റ​ക്ട‌​റു​മാ​യ കൃ​ഷ്‌​ണേ​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് അ​ഡ്വ. ടി.​പി. സ​ഈ​ദ്, മ​റ്റ് സ്കൂ‌​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ഭ്യാ​സ​ത്തി​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും ക്ലാ​സ് മു​റി​യു​ടെ നാ​ല് ചു​വ​രു​ക​ളി​ൽ ഒ​തു​ങ്ങാ​തെ വി​ശാ​ല​മാ​യ ലോ​ക​ത്തെ പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക​ണ​​മെ​ന്നും സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സീ​മ ശ്രീ​ധ​ർ പ​റ​ഞ്ഞു.

സാം​സ്ക‌ാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന് മു​ഖ്യാ​തി​ഥി വി​ശ​ദീ​ക​രി​ച്ചു. കെ.​ജി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള 175 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ളി​ലാ​യി പ​ങ്കെ​ടു​ത്ത് അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ക​ഴി​വും പ്ര​ക​ട​മാ​ക്കി.

ബീ​റ്റ് ബ​സ്റ്റേ​ഴ്‌​സ്, ഹൗ​സ് വൈ​സ് ഗ്രൂ​പ്പ് ഡാ​ൻ​സ്, അ​നാ​മോ​ർ​ഫി​ക് പോ​ലു​ള്ള ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളും രം​ഗീ​ല(​ഫാ​ൻ​സി ഡ്ര​സ്), നാ​ടോ​ടി നൃ​ത്തം, മോ​ണോ ആ​ക്ട്, ല​ളി​ത​ഗാ​നം, കാ​ൻ​വാ​സ് പെ​യി​ന്റി​ങ്, ഡൂ​ഡി​ൽ ആ​ർ​ട്ട് തു​ട​ങ്ങി​യ ക​ലാ​മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

Tags:    
News Summary - Disha 2024 Cultural Fiesta at Indian School Jalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.