മസ്കത്ത്: രക്തചംക്രമണ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3,939 മരണങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ വാർഷിക സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം പറയുന്നത്.
ഗർഭധാരണം, പ്രസവം, പ്രസവാനന്തരം എന്നിവയിൽ നിന്നുള്ള സങ്കീർണതകൾ ഏറ്റവും കുറവായിരുന്നു. വെറും നാല് കേസുകൾ മാത്രമാണുണ്ടായിരുന്നത്. റോയൽ ഹോസ്പിറ്റലിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത്. അൽ വുസ്ത ഗവർണറേറ്റാണ് ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത്. പകർച്ചവ്യാധികളും പാരാസെറ്റുകളും 590 പേരുടെ ജീവനെടുത്തു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം 622പേരും മുഴകൾ മൂലം 348 പേരും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.