അ​നു​മ​തി​യി​ല്ലാ​തെ പ​ഠി​പ്പി​ക്ക​രു​ത് -വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്: ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സി​ല്ലാ​തെ പ​ഠി​പ്പി​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും എ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ നി​യ​മം അ​നു​സ​രി​ച്ച് സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ, ക്ലാ​സ് മു​റി​ക​ൾ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. അ​ത് ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​കാ​ൻ കാ​ര​ണ​മാ​യേ​ക്കും.

വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ലൈ​സ​ൻ​സി​ങ് ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ലൈ​സ​ൻ​സ്​ നേ​ടാ​തെ ഏ​തെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​​​​​ളോ​ട് മ​ന്ത്രാ​ല​യം ആ​വ​ശ്യ​​പ്പെ​ട്ടു.

Tags:    
News Summary - Do not teach without permission - Ministry of Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.