മസ്കത്ത്: വൈദ്യുതി വിതരണ കമ്പനികൾ പുതിയ താരിഫിലുള്ള വൈദ്യുതി ബില്ലുകൾ വിതരണം ചെയ്തു തുടങ്ങി. ജനുവരി മാസത്തെ ബില്ലുകളാണ് കമ്പനികൾ വിതരണം ചെയ്യാൻ തുടങ്ങിയത്. കിലോ വാട്ടിന് 15 ബൈസ മുതലാണ് താരിഫ് ആരംഭിക്കുന്നത്. സ്വദേശി താമസക്കാരിൽ നിന്നാണ് ചുരുങ്ങിയ നിരക്കായ 15 ബൈസ ഇൗടാക്കുന്നത്.
വിദേശികളിൽനിന്ന് 20 ബൈസയാണ് ചുരുങ്ങിയ നിരക്കായി ഇൗടാക്കുന്നത്. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നതിനനുസരിച്ച് താരിഫും മാറും. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വിേദശികൾക്കാണ് പുതിയ താരിഫ് തിരിച്ചടിയാവുന്നത്. 1500 കിലോവാട്ട് മുതൽ 2000 വരെ വൈദ്യുതി ഉപയോഗിക്കുന്ന വിദേശികൾ സ്വദേശികളുടെ ഇരട്ടി താരിഫ് നൽകേണ്ടി വരും. അടുത്ത അഞ്ച് വർഷ കാലയളവിൽ ഒാരോ വർഷവും നിരക്കിൽ മാറ്റം വരും.
വിവിധ വിഭാഗങ്ങളായാണ് വൈദ്യുതി താരിഫ് തരം തിരിച്ചിരിക്കുന്നത്. വൻ ഉപഭോഗ വിഭാഗത്തിൽ മണിക്കൂറിൽ 100 മെഗാവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന താമസ വിഭാഗത്തിൽ അല്ലാത്ത എല്ലാവരുമാണ് ഉൾപ്പെടുന്നത്. കോസ്റ്റ് റിഫ്ലക്ടീവ് താരിഫ് ആണ് ഇൗ വിഭാഗത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കാർഷിക മത്സ്യ വിഭവ മേഖലയാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഇൗടാക്കുന്നത്.
സ്വദേശികൾ, താമസക്കാർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് വീടുകൾക്കും താമസ ഇടങ്ങൾക്കും താരിഫ് നിശ്ചയിച്ചിരിക്കുന്നത്. 2000 കിലോ വാട്ട് വരെ ഉപയോഗിക്കുന്ന സ്വദേശികൾ യൂനിറ്റിന് 15 ബൈസയാണ് നൽകേണ്ടത്. 2000 കിലോ വാട്ട് വരെ ഒരേ നിരക്കാണ് സ്വദേശികളിൽനിന്ന് ഇൗടാക്കുന്നത്. 2001 കിലോ വാട്ട് മുതൽ 4000 വരെ 20 ബൈസയും 4000 കിലോ വാട്ടിന് മുകളിൽ 30 ബൈസയുമാണ് നിരക്ക്.
ഒമാനിലെ താമസക്കാരായ വിദേശികൾ 500 കിലോ വാട്ട് വരെ 20 ബൈസ താരിഫ് നൽകണം. 501 കിലോ വാട്ട് മുതൽ 1500 വരെ 25 ബൈസയാണ് നിരക്ക്. 1500 കിലോ വാട്ടിന് മുകളിൽ 30 ബൈസ നിരക്ക് നൽകണം. അതായത് 1500 കിലോ വാട്ട് മുതൽ 2000 വരെ ഉപയോഗിക്കുന്ന വിദേശികൾ 30 ബൈസ താരിഫ് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.