മസ്കത്ത്: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’ ഒമാൻ ചാപ്റ്റർ നടത്തി വന്ന ‘ദാഹശമനത്തിനായി ഒരു തുള്ളി’ കുടിവെള്ള വിതരണ പദ്ധതി സമാപിച്ചു. കൊടും ചൂടിൽ തൊഴിലെടുക്കുന്നവരുടെ ദാഹശമനത്തിന് ജൂൺ മുതൽ മൂന്ന് മാസത്തോളമാണ് ശീതളപാനീയം, ലഘു ഭക്ഷണം എന്നിവ വിതരണം ചെയ്തിരുന്നത്. സമാപന ചടങ്ങിൽ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് മുൻ ഗ്ലോബൽ കൺവീനറും നിലവിലെ ചാവക്കാട് ചാപ്റ്റർ സെക്രട്ടറിയുമായ വി.സി.കെ. ഷാഹുൽ ഹമീദ് മുഖ്യാതിഥിയായി. ഓരോ ആഴ്ചയിലും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ സൈറ്റുകൾ കണ്ടുപിടിക്കാൻ മുന്നിൽ നിന്ന സജീവനെ ചടങ്ങിൽ അഭിനന്ദിച്ചു. കൂട്ടായ്മ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നെരിയമ്പള്ളി, സെക്രട്ടറി ആഷിക്, ട്രഷറർ മുഹമ്മദ് യാസീൻ, ഗ്ലോബൽ കോഓഡിനേറ്റർ സുബ്രഹ്മണ്യൻ, വെൽഫെയർ കോഓഡിനേറ്റർ അബ്ദുൽ അസീസ്, മറ്റു ഭാരവാഹികളായ സുബിൻ, സജീവൻ, സനോജ്, രാജീവ്, നസീർ, ഫൈസൽ, ബാബു, അബ്ദുൽ ഖാദർ, ഗോവിന്ദൻ, ഷാഹിന മുഹമ്മദ് യാസീൻ, സഫീന നസീർ, നീഷ്മ സനോജ്, സരിത ഫൈസൽ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.