റുവി: മുസ്ലിം ലീഗ് മുൻ അഖിലേന്ത്യ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദിനെ റുവി കെ.എം.സി.സി അനുസ്മരിച്ചു. മസ്കത്ത് കെ.എം.സി.സി സെക്രട്ടറി അഷ്റഫ് കിണവക്കൽ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റുവി കെ.എം.സി.സി വൈസ് പ്രസിസിഡന്റ് സുലൈമാൻ കുട്ടി അധ്യക്ഷതവഹിച്ചു. പൂര്‍വകാല നേതാക്കളില്‍നിന്നും ആർജിച്ച പരിശീലനവും പുതിയ തലമുറയില്‍നിന്നുള്ള ആവേശവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തകരെ സജീവമാക്കാന്‍ കഴിയുന്നിടത്തു വിജയിച്ച നേതാവായിരുന്നു ഇ. അഹമ്മദ് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ പി.ടി.കെ ഷമീർ പറഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന നേതൃത്വവുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ അഹമ്മദ് സാഹിബിന് അവസരം ലഭിച്ചിട്ടുണ്ട്. അവരില്‍നിന്നുള്ള പരിശീലനവും കൂടിയാണ് അദ്ദേഹത്തെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റിയതെന്ന് മുൻ കേന്ദ്ര കമ്മിറ്റി സെക്രട്ടറി പി.എ.വി അബൂബക്കർ ഹാജി പറഞ്ഞു. ഫിറോസ് പരപ്പനങ്ങാടി സംസാരിച്ചു.
റുവി കെ.എം.സി.സി ജനറൽ സെക്രട്ടറി അമീർ കാവനൂർ സ്വാഗതവും ട്രഷറർ റഫീഖ് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.