ഇ-​–ഗ​വ​ൺ​മെൻറ്​ സേ​വ​ന​ങ്ങ​ളെ കു​റി​ച്ച്​ സ​ർ​വേ ന​ട​ത്തു​ന്നു

മസ്കത്ത്: ഇ-ഗവൺമെൻറ് സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളുടെ അവബോധം അളക്കുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി നടത്തുന്ന സർവേക്ക് ഇന്ന് തുടക്കമാകും.
 അതോറിറ്റിയുടെ ഇ-ഒമാൻ കർമപദ്ധതിയുടെ ലക്ഷ്യസാക്ഷാത്കാരത്തിെൻറ ഭാഗമായാണ് സർവേ നടത്തുന്നത്. ഞായറാഴ്ച വരെ അവന്യൂസ് മാൾ, മസ്കത്ത് ഗ്രാൻറ്മാൾ, മസ്കത്ത് സിറ്റി സെൻറർ, അൽ സഹ്വ പാർക്ക് എന്നിവിടങ്ങളിൽ എത്തുന്നവരിൽനിന്ന് സർവേക്കായുള്ള വിവരങ്ങൾ ശേഖരിക്കും. െഎ.ടി.എ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ഒാൺലൈൻ സർവേയും നടത്തും. 18 വയസ്സിനും അതിന് മുകളിലും പ്രായമുള്ള പൗരൻമാർക്കും ഒമാനിൽ താമസക്കാരായ വിദേശികൾക്കും സർവേയിൽ പെങ്കടുക്കാം. മാനവ വിഭവശേഷി മന്ത്രാലയം, മസ്കത്ത് നഗരസഭ, ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, വ്യവസായ വാണിജ്യമന്ത്രാലയം എന്നിവയുടെ ഇലക്ട്രോണിക് സേവനങ്ങളെ കുറിച്ച അവബോധവും ഉപയോഗവും അളക്കുകയാണ് സർവേയുടെ ലക്ഷ്യം. സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള തടസ്സങ്ങൾ കണ്ടെത്തി അവ മറികടക്കുന്നതിനുള്ള മാർഗങ്ങൾ തേടുകയാണ് സർവേയുടെ ലക്ഷ്യമെന്ന് അതോറിറ്റി അധികൃതർ പറഞ്ഞു.
Tags:    
News Summary - e government, survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.