മൊ​റോ​ക്കോ​യി​ലെ ഭൂ​ക​മ്പം ഒ​മാ​നി പൗ​ര​ന്മാ​ർ സു​ര​ക്ഷി​ത​ർ -എം​ബ​സി

മ​സ്ക​ത്ത്​: വെ​ള്ളി​യാ​ഴ്ച ഭൂ​ക​മ്പ​മു​ണ്ടാ​യ മൊ​റോ​ക്കോ​യി​ൽ ഒ​മാ​നി പൗ​ര​ന്മാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ ഒ​മാ​ൻ എം​ബ​സി അ​റി​യി​ച്ചു. ഒ​മാ​നി ക​മ്യൂ​ണി​റ്റി​യി​ലെ ഒ​രു വ്യ​ക്തി​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് റ​ബാ​ത്തി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ ആ​ക്ടി​ങ്​ ചാ​ർ​ജ് ഡി ​അ​ഫ​യ​ർ അ​ലി ബി​ൻ അ​ഹ്മ​ദ് അ​ൽ ഷാ​ൻ​ഫാ​രി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, താ​മ​സ​ക്കാ​ർ എ​ല്ലാ​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും, എം​ബ​സി പൗ​ര​ന്മാ​രു​ടെ ക്ഷേ​മം പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും മൊ​റോ​ക്കോ​ക്ക്​ ഗ​ൾ​ഫ്, അ​റ​ബ്, അ​ന്താ​രാ​ഷ്ട്ര ഐ​ക്യ​ദാ​ർ​ഢ്യം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് എം​ബ​സി​യു​ടെ ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​രെ സു​ഖ​പ്പെ​ടു​ത്താ​ൻ സ​ർ​വ​ശ​ക്ത​നാ​യ അ​ല്ലാ​ഹു​വി​നോ​ട് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തെ​ന്ന്​ അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Earthquake in Morocco Omani citizens are safe - Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.