മസ്കത്ത്: കോവിഡ് പശ്ചാത്തലത്തിൽ ഒമാനി സ്കൂളുകളിൽ അനുയോജ്യമായ പഠനരീതി ആവിഷ്കരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കൾക്കിടയിൽ നടത്തിയ സർവേ സമാപിച്ചു. സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കുന്ന സാഹചര്യത്തിലായിരുന്ന സർവേ. 17 മണിക്കൂറിനുള്ളിൽ 50,000ത്തിലധികം രക്ഷാകർത്താക്കളാണ് സർവേയോട് പ്രതികരിച്ചത്.
കുട്ടികളുടെ എണ്ണത്തിൽ കുറവുവരുത്തി ആരോഗ്യ മുൻകരുതൽ നടപടികളോടെ സ്കൂളുകൾ പ്രവർത്തിപ്പിക്കുക, ക്ലാസുകളെ മുൻഗണനാക്രമത്തിൽ വേർതിരിക്കുകയും പ്രാധാന്യമുള്ളവക്ക് സ്കൂൾ ക്ലാസും അല്ലാത്തവക്ക് വിദൂര വിഭ്യാഭ്യാസവും ഏർപ്പെടുത്തുക, ആദ്യ സെമസ്റ്ററിൽ വിദൂര വിദ്യാഭ്യാസം നടത്തുകയും കോവിഡ് മഹാമാരി ഒഴിഞ്ഞാൽ അടുത്ത സെമസ്റ്ററിൽ ക്ലാസുകൾ പുനരാരംഭിക്കുക, ചില ദിവസങ്ങളിൽ ക്ലാസ്റൂം പഠനം മറ്റു ദിവസങ്ങളിൽ ഡിസ്റ്റൻറ് ലേണിങ് തുടങ്ങിയ ഒാപ്ഷനുകളാണ് അഭിപ്രായവോെട്ടടുപ്പിൽ നൽകിയിട്ടുള്ളത്.
കഴിഞ്ഞ മാർച്ച് 15 മുതൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. കോവിഡിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ ബാക്കിയുള്ള ദിവസങ്ങൾ ഉപേക്ഷിക്കുന്നതായി മേയ് ഏഴിന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ക്ലാസ് കയറ്റമുൾപ്പെടെ കാര്യങ്ങൾക്ക് അനുയോജ്യമായ രീതി ആവിഷ്കരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഒമാനിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച തീയതി പ്രഖ്യാപിച്ചതായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ ഗവൺമെൻറ് കമ്യൂണിക്കേഷൻസ് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.