പെരുന്നാൾ ആഘോഷം: സുപ്രീം കമ്മിറ്റി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

മസ്കത്ത്​: രാജ്യത്തെ ചെറിയ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട്​ കോവിഡ്​ അവലോകന സുപ്രീം കമ്മിറ്റി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രണ്ട്​ ഡോസ്​ കോവിഡ്​ വാക്സിനെടുത്തവർ മാ​​ത്രമേ പെരുന്നാൾ നമസ്കാരത്തിൽ ​പ​ങ്കെടുക്കാൻ പാടുള്ളു. 12 വയസ്സിന്​ താഴയുള്ളവരും വാക്സിനെടുക്കാത്തവരും പെരുന്നാൾ പ്രാർഥനകളിൽ പങ്കാളികളാകരുതെന്നും സുപ്രീം കമ്മിറ്റി നി​ർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന കോവിഡ്​ അവലോകന യോഗത്തിലാണ്​ ഇക്കര്യങ്ങൾ വ്യക്​തമാക്കിയത്​. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്​ക്ക്​ നിർബന്ധമായും ധരിക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായി ഹസ്തദാനവും ആലിഗംനം ചെയുന്നതും ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണമെന്നും തുമ്മുമ്പോഴും ചുമക്കുമ്പോഴും ആരോഗ്യകരാമായ ശീലങ്ങൾ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു.

ഈദ് ആഘോഷങ്ങളുൾപ്പെടെ പൊതുസ്ഥലങ്ങളിൽ എല്ലാ സാമൂഹിക പരിപാടികളും സംഘടിപ്പിക്കുന്നതിന് നിരോധനം നിലനിൽക്കുന്നുണ്ടെന്നും കമ്മിറ്റി അറിയിച്ചു. പള്ളികളിലും ഹാളുകളിലും മറ്റ് പൊതു ഇടങ്ങളിലും വിവാഹ, സംസ്‌കാര ചടങ്ങുകൾക്കും മറ്റും നിരോധനം നിലനിൽക്കുന്നുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി. നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മുൻകരുതൽ നടപടികൾ ഉപേക്ഷിക്കരുതെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.​

Tags:    
News Summary - Eid celebration: The Supreme Committee has issued new guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.