ഖദറയിൽ നടന്ന ഈദ്​ ഗാഹിൽ ഉസ്താദ്​ ജുനൈസ്​ പെരുന്നാൾ സന്ദേശം നൽകുന്നു

സന്തോഷം പകർന്ന്​ ഈദ്​ ഗാഹുകൾ

മസ്കത്ത്​: പെുരുന്നാൾ ആഘോഷത്തി​ന്‍റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈദ്​ഗാഹുകൾ നടന്നു. സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു സ്വദേശികളും വിദേശികളും ഈദുഗാഹുകൾ നടത്തിയിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷം മുടങ്ങിപ്പോയ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്.

പുലർച്ചെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയത്തെിയവര്‍ നമസ്കാരത്തിനായി അണിനിരന്നു. ശാന്തമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷം സാഹോദര്യവും സ്നേഹവും കൈമാറിയാണ്​ വിശ്വാസികൾ പിരിഞ്ഞു പോയത്. സുപ്രീം കമ്മിറ്റി നിർദ്ദേശമുള്ളതിനാൽ ഹസ്തദാനവും ആലിഗംനം ചെയ്യുന്നതും ഒഴിവാക്കണമെന്ന്​ ഈദ്​ ഗാഹ്​ കമ്മിറ്റികൾ വിശ്വാസികളെ അറിയിച്ചിരുന്നു. മലയാളി കൂട്ടായ്​മയുടെ നേതൃത്വത്തിൽ അസൈബയിൽ നടന്ന ഈദ്​ ഗാഹിൽ ആയിരത്തോളംപേർ പ​ങ്കെടുത്തു. പെരുന്നാൾ നമസ്കാരത്തിനും പ്രഭാഷണത്തിനും റഹ്​മത്തുല്ല മഗ്​രിബി നേതൃത്വം നൽകി. റമദാനിൽ നേടിയെടുത്ത ആത്​മ ചൈതന്യം വരും ദിവസങ്ങളിലും കാത്തു സൂക്ഷിക്കണമെന്നും ഇസ്​ലാമിനെതിരെയുള്ള വെല്ലുവിളികളെ നേരിടാൻ ബൗദ്ധികപരമായി ഓരോരുത്തരും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകളായിരിക്കും ഉണ്ടാകുക. അത്തരം കഴിവുകൾ പ്രയോജനപ്പെടുത്തി ഇസ്​ലാമിനെതിരെയുള്ള വിമർശനങ്ങളെ നമുക്ക്​ ചെറുക്കാൻ കഴിയേണ്ടതുണ്ടെന്നും അ​​​ദ്ദേഹം വിശ്വാസി സമൂഹത്തെ ഉണർത്തിച്ചു. പരിമിതമായ സയത്തിനുള്ളിൽ മികച്ച രീതിയിൽ ഈദ്​ഗാഹ്​ ഒരുക്കിയ സംഘാടകർക്ക്​ നന്ദി അറിയിച്ചുകൊണ്ടാണ്​ ആളുകൾ പിരിഞ്ഞ്​പോയത്​.

ഫസൽ കതിരൂർ, ലെഫി ഇസ്മായീൽ, എ.പി.എം മൂസ,റഫീഖ്, യൂസുഫ്, ഫിറോസ്, ശഹ്ദാദ്, സഫീർ, സുഹൈർ തുടങ്ങിയവർ നേതൃത്വം നൽകി. സുവൈഖ് വിലായത്തിലെ ഖദറയിൽ നടന്ന ഈദ്​ ഗാഹിന് ഉസ്താദ്​ ജുനൈസ്​ നേതൃത്വം നൽകി.

മനസ്സുകൾ വിശാലമാക്കി എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഇസ്‌ലാമിന്റെ പാരമ്പര്യമെന്നും റമദാനിലെ ഊർജം സാമൂഹ്യ നന്മക്കുപയോഗിക്കണമെന്നും അദ്ദേഹം ഈദ് സന്ദേശത്തിൽ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം 450ൽ അധികം പേരാണ് ഇത്തവണ ഈദ് ഗാഹിനെത്തിയത്. ഒമാനിലെ മലയാളികളുടെ ആദ്യകാല ഈദ് ഗാഹുകളിലൊന്നാണ് ഖദറയിലേത്. സാധാരണ അറുന്നൂറിലധികം ആളുകളാണ് ഈദ് ഗാഹുകളിൽ പങ്കെടുക്കാറുണ്ടായിരുന്നത്. പതിവ് തെറ്റിക്കാതെ, എല്ലാവരും ഒന്നിച്ചിരുന്ന് പ്രാതൽ കഴിച്ച് സന്തോഷം പങ്കിട്ടായിരുന്നു മടക്കം. എം. ഷമീം, സാദിഖ്, ശിഹാബ്, ആബിദ്, സുബൈർ, റിയാസ്, അബ്ദുല്ലാഹ് മഅറൂഫ് തുടങ്ങിയവർ നേതൃത്വം നൽകി.

മസ്​കത്ത്​/സലാല: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടന്ന് ഈദ് ഒത്തു ചേരലിന് നൂറുകണക്കിനാളുകളാണ് പള്ളികളിൽ എത്തിയത്. മസ്കത്​ സുന്നി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ മച്ചി മാർക്കറ്റ്​ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന്​ ഹാഷിം ഫൈസി നേതൃത്വം നൽകി. മുഹമ്മദ്​ അലി ഫൈസി പെരുന്നാൾ സ​ന്ദേശം നൽകി.

ഐ.എം.ഐ സലാല മസ്ജിദ് ഉമർ റവാസിൽ നടത്തിയ ഈദ് നമസ്കാരത്തിന് കെ.ഷൗക്കത്തലി മാസ്റ്റർ നേത്യത്വം നൽകി.

സത്യത്തേയും നീതിയേയും എതിർക്കുന്ന ഇസ്​ലാം വിരുദ്ധ ശക്​തികൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. രൂക്ഷമായ ഇസ്​ലാമോഫോബിയ നില നിൽക്കുന്ന ഈ കാലഘട്ടത്തിലും ഖുർആനിന്റെ വെളിച്ചം മുറുകെ പിടിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

സുന്നിസെന്റർ മസ്ജിദ് ഹിബ്റിൽ നടത്തിയ ഈദ് നമസ് കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസി നേതൃത്വം നൽകി. ഇന്ത്യൻ ഇസ് ലാഹി സെന്റർ ഒരുക്കിയ ഈദ് നമസ്കാരം മസ്ജിദ് റവാസിൽ നടന്നു. എൻ.എം. മുഹമ്മദലി നേതൃത്വം നൽകി​.

Tags:    
News Summary - Eid Gahs with joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.