മസ്കത്ത്: പെരുന്നാൾ അവധിയുടെ അഞ്ച് ദിവസങ്ങളിൽ ഒമാൻ എൻവയോൺമെന്റൽ സർവിസസ് ഹോൾഡിങ് കമ്പനി (ബീഅ്) ശേഖരിച്ചത് 31,000 ടൺ മുനിസിപ്പൽ, കശാപ്പ് മാലിന്യങ്ങൾ. സാധാരണ ദൈനംദിന അളവുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. പെരുന്നാൾ സീസണിലുണ്ടാകുന്ന മാലിന്യ വർധനവ് കണക്കിലെടുത്ത്, വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള പ്രവർത്തന ടീമുകളുമായി സഹകരിച്ച് ഞങ്ങൾ സമഗ്രമായ ഒരു തന്ത്രം ആവിഷ്കരിച്ചിരുന്നുവെന്ന് ബീഅയിലെ പ്ലാനിങ് ആൻഡ് സർവിസ് ഇംപ്രൂവ്മെന്റ് ഡയറക്ടർ ജനറൽ മുഹ്സെൻ ബിൻ മുഹമ്മദ് അൽ ബർവാനി പറഞ്ഞു.
അവധിക്കാലത്തുടനീളമുള്ള സേവന ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഗ്രൗണ്ട് മേൽനോട്ടം വർധിപ്പിക്കുന്നതിനൊപ്പം, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കശാപ്പ് ചെയ്യുന്നതിനായി വലിയ കണ്ടെയ്നറുകൾ ഒതുക്കിയിരുന്നതും ഈ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിരുന്നു. ദോഫാർ, വടക്കൻ ബത്തിന, ബുറൈമി എന്നിവിടങ്ങളിൽനിന്നാണ് ഗണ്യമായ വർധനവുണ്ടായിരിക്കുന്നത്.
ഇത് സുൽത്താനേറ്റിലുടനീളം അളന്ന മൊത്തം മാലിന്യത്തിന്റെ 93 ശതമാനത്തിലധികം വരുമെന്ന് ബർവാനി പറഞ്ഞു. മാലിന്യം നിർമാർജനം ചെയ്യുന്നതിൽ സമൂഹത്തിൽവന്ന ക്രിയാത്മകമായ മാറ്റത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. ഈ മാറ്റത്തിനു കാരണം ബീഅ് നടത്തിയ ബോധവത്കരണ കാമ്പയിനുകളാണ്. പെരുന്നാളിന് മുമ്പും സമയത്തും ശരിയായ സംസ്കരണ രീതികളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സമൂഹത്തെ ബോധവത്കരിച്ചിരുന്നുവെന്നും അദ്ദേഹംപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.