മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും ജനങ്ങൾക്കും ഈദുൽ ഫിത്ർ ആംശസകൾ കൈമാറി. സുരക്ഷിതത്വത്തോടും സുസ്ഥിരതയോടും സമാധാനത്തോടും കൂടി ജനങ്ങൾക്കും എല്ലാ മുസ്ലിംകൾക്കും ഇതുപോലുള്ള അവസരങ്ങൾ തിരിച്ചുവരാൻ സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് കേബിൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. നേതാക്കൾ സുൽത്താനും ഒമാൻ ജനതക്കുമുള്ള പെരുന്നാൾ ആശംസകളും കൈമാറി.
കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഈദുൽ ഫിത്ർ ആശംസകൾ ഫോണിലൂടെ കൈമാറിയിരുന്നു. ഇരു രാഷ്ട്രങ്ങൾക്കും സന്തോഷവും സ്ഥിരതയും സമൃദ്ധിയും കൈവരിക്കാൻ സർവ്വശക്തനോട് പ്രാർഥിക്കുകയാണെന്ന് ഇരു നേതാക്കളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.