ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ പ്ര​തി​മ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​പ്പോ​ൾ

വാർത്ത-വിനിമയ കൈമാറ്റം: ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും- മന്ത്രി

മസ്കത്ത്: വാർത്ത ഏജൻസികൾ തമ്മിലുള്ള കരാർ ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. വാര്‍ത്ത, വിവര കൈമാറ്റത്തിനുള്ള സഹകരണ കരാര്‍ ഒപ്പുവെച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആറര ലക്ഷത്തോളം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്.

അതോടൊപ്പം ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി ഒമാനികൾ ഇന്ത്യയിലേക്കും വരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ നടന്ന ഹെൽത്ത് എക്സിബിഷനിൽ കേരളത്തിൽനിന്നടക്കമുള്ള നിരവധി ആരോഗ്യസ്ഥാപനങ്ങളാണ് പങ്കാളികളായത്.

നിരവധി ഒമാനി പൗരന്മാർ ഇന്ത്യൻ ഡോക്ടർമാരുടെയും ആരോഗ്യസ്ഥാപനങ്ങളുടേയും സേവനങ്ങൾ തേടി ഇവിടെ എത്തിയിരുന്നു. ഇത്തരത്തിൽ ഇന്ത്യയും ഒമാനും വിവിധ മേഖലകളിലുള്ള സഹകരണങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കരാർ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എ.എന്‍.ഐ) ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഒമാന്‍ വാര്‍ത്താ ഏജന്‍സി ഒ.എൻ.എയുമാണ് വാർത്ത കൈമാറ്റത്തിന് ധാരണയായിരിക്കുന്നത്. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാര്‍ത്ത ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഇബ്‌റാഹിം ബിന്‍ സൈഫ് അല്‍ അസ്‌രിയും ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഉന്നതതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ഇംഗ്ലീഷ് ന്യൂസ് ബുള്ളറ്റിനുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ പങ്കുവെക്കുന്നതിനും വാര്‍ത്ത, റിപ്പോര്‍ട്ടിങ് മേഖലയില്‍ പരിശീലന കോഴ്‌സും ശാസ്ത്രീയ ഗവേഷണങ്ങളും പങ്കുവെക്കുന്നതിനുമാണ് കരാറില്‍ എത്തിയിരിക്കുന്നത്.

വാര്‍ത്ത മേഖലയിലെ സഹകരണം വായനക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ഇബ്‌റാഹിം ബിന്‍ സൈഫ് അല്‍ അസ്‌രി പറഞ്ഞു.

Tags:    
News Summary - Exchange of information and communication: Oman-India relations will be strengthened- Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.