മസ്കത്ത്: 51ാം ദേശീയ ദിനത്തിെൻറ ഭാഗമായി റോയൽ ഹോഴ്സ് റേസിങ് ക്ലബ് കുതിരയോട്ട മത്സരം സംഘടിപ്പിച്ചു. ബര്‍ക വിലായത്തിലെ അല്‍ റഹ്ബ പന്തയക്കളത്തിൽ സയ്യിദ് ഫഹര്‍ ബിന്‍ ഫാതിക് അല്‍ സഈദി കാര്‍മികത്വത്തിലായിരുന്നു മത്സരം നടത്തിയത്. സുൽത്താനേറ്റിന് അകത്തും പുറത്തും നിന്നുള്ള ആരാധകരുടെ സാന്നിധ്യം മത്സരത്തിന് ആവേശം പകർന്നു.
മറ്റ് ഉന്നത വ്യക്തിത്വങ്ങളും പെങ്കടുത്തു. 1200 മീറ്റർ മത്സരത്തിലെ ആദ്യ റൗണ്ടിൽ ഒമാെൻറ ജോക്കി ഇബ്രാഹിം വിജയിച്ചു. രണ്ടാം റൗണ്ടിലെ 1800 മീറ്റർ ഒാട്ടത്തിൽ മുനിസ് ബിൻ സലിം അൽ സിയാബിയാണ് ഒന്നാംസ്ഥാനത്തെത്തിയത്. 1,800 മീറ്റര്‍ ദൈര്‍ഘ്യമേറിയ മൂന്നാം റൗണ്ടില്‍ അന്‍വര്‍ ബിന്‍ സാലിം അല്‍ മഹ്രിയുടെ കുതിര വിജയം ചൂടി. നാലാം റൗണ്ടില്‍ ആദം ബിന്‍ താലിബ് അല്‍ ബലൂശിയുടെ കുതിരയും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.