അവധിക്ക്​ നാട്ടിൽ പോയ പ്രവാസി നിര്യാതനായി



ബുറൈമി (ഒമാൻ​)​: അവധിക്ക്​ നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. വടകര വില്ല്യാപ്പിള്ളി സ്വദേശി മൊയ്​തീൻ കുട്ടി (65) ആണ്​ കഴിഞ്ഞ ദിവസം മരണപ്പെട്ടത്​. ഹഫീത്ത്​ ചെക്ക്​ പോസ്​റ്റിന്​ സമീപം 'ബിൻ ഖാദുമ' റസ്​റ്റോറൻറ്​ നടത്തിവരുകയായിരുന്നു. 30 വർഷമായി ഒമാനിലുണ്ട്​. ഒന്നര മാസം മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​. ഭാര്യയും അഞ്ച്​ മക്കളുമുണ്ട്​. മൃതദേഹം ബുധനാഴ്​ച രാവിലെ ഖബറടക്കി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.