മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ 12ാം ക്ലാസ് വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി. സ്കൂൾ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സ്ഥാപകൻ ഡോ. പി. മുഹമ്മദ് അലി സംബന്ധിച്ചു. ബീച്ച് ക്ലീനിങ് ഡ്രൈവ്, ബേക്കറി വിൽപനയിലൂടെ ഫണ്ട് ശേഖരണം, സൗഹൃദ ക്രിക്കറ്റ് മത്സരങ്ങൾ, ഫുട്ബാൾ മത്സരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ 12ാം ക്ലാസ് ബാച്ചിന്റെ പ്രവർത്തനങ്ങളെ
പ്രിൻസിപ്പൽ പാപ്രി ഘോഷ് സ്വാഗതപ്രസംഗത്തിൽ അനുസ്മരിച്ചു. ബോർഡ് പരീക്ഷകൾക്കും അവരുടെ ഭാവിപ്രയത്നങ്ങൾക്കും പ്രിൻസിപ്പൽ ആശംസകൾ നേർന്നു. ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികൾക്ക് നൽകിയ ഉദ്ബോധനത്തിൽ ഡോ. പി. മുഹമ്മദ് അലി ചൂണ്ടിക്കാട്ടി. കഠിനാധ്വാനം, വിശ്വാസം, സഹാനുഭൂതി എന്നീ തത്ത്വങ്ങളിലധിഷ്ഠിതമായി സ്വയം ഒരു ബ്രാൻഡ് കെട്ടിപ്പടുക്കാനും വലിയ സ്വപ്നങ്ങൾ കാണാനും അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു.
ബാച്ചിലെ 154 വിദ്യാർഥികൾക്ക് ഡോ.പി. മുഹമ്മദ് അലി ഉപഹാരം സമ്മാനിച്ചു. ഇതിൽ 14 വർഷം ഐ.എസ്.ജിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ 67 വിദ്യാർഥികളെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് റയീസ് അനുമോദിച്ചു.
ചടങ്ങിൽ ഐ.എസ്.ജി ഹെഡ് ഗേൾ അദിതി ഗുരു, ഹെഡ് ബോയ് ദക്ഷ് സരഫ്, സ്റ്റുഡന്റ് കൗൺസിൽ പ്രസിഡന്റ് ശൈവി കുമാർ, ഐ.എസ്.ജി ഇൻറർനാഷനൽ ഹെഡ് ഗേൾ സിമ്രാൻ കവാത്ര, ഹെഡ് ബോയ് നിതിൻ കൃഷ്ണൻ മുത്തുകൃഷ്ണൻ എന്നിവർ തങ്ങളുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.