മസ്കത്ത്: താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രി ഡോ.മഹദ് സൈദ് ബഉൗവിെൻറ ഉത്തരവ് പുറത്തിറങ്ങി. നാല്, ആറ്, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ് താൽക്കാലിക പെർമിറ്റ് നൽകുക. വിദേശ തൊഴിലാളിയെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ് ഇതിന് അനുമതി നൽകുക. ഉയർന്ന തസ്തികകളിലേക്കുള്ള താൽക്കാലിക തൊഴിൽ പെർമിറ്റുകൾക്ക് നാല് മാസത്തേക്ക് 336 റിയാലും ആറ് മാസത്തേക്ക് 502 റിയാലും ഒമ്പത് മാസത്തേക്ക് 752 റിയാലും നൽകണം. മിഡിൽ തസ്തികകളിൽ നാല് മാസത്തേക്ക് 169, ആറ് മാസത്തേക്ക് 252, ഒമ്പത് മാസത്തേക്ക് 377 റിയാൽ എന്നിങ്ങനെയും ടെക്നികൽ, സ്പെഷ്യലൈസ്ഡ് തസ്തികകളിൽ നാല് മാസത്തേക്ക് 101, ആറ് മാസത്തേക്ക് 151, ഒമ്പത് മാസത്തേക്ക് 226 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ.
തൊഴിൽ മന്ത്രാലയം കഴിഞ്ഞയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വിശദമാക്കിയ തൊഴിൽ പെർമിറ്റ് ഫീസ് വർധനവിെൻറ വിശദ വിവരങ്ങളും ഉത്തരവിലുണ്ട്. നാലായിരം റിയാലിന് മുകളിൽ വേതനം വാങ്ങുന്നവരുടെ തൊഴിൽ പെർമിറ്റിനാണ് 2001 റിയാൽ ഫീസ് നൽകേണ്ടത്. 2500 മുതൽ 3999 റിയാൽ വരെ വേതനം വാങ്ങുന്നവർക്ക് 1001 റിയാലും ഇൗടാക്കും. ടെക്നികൽ, സ്പെഷ്യലൈസ്ഡ് തസ്തികകളിൽ 601 റിയാലുമാണ് നിരക്ക്. ഫിഷർമാൻ തസ്തികയിൽ 361 റിയാൽ, മൂന്ന് വരെ വീട്ടുജോലിക്കാർക്ക് 141 റിയാലും നാലിന് മുകളിൽ 241 റിയാലും മൂന്ന് വരെ കൃഷിക്കാർക്ക് 201 റിയാലും നാലിന് മുകളിലുള്ളവർക്ക് 301 റിയാലുമാണ് പുതുക്കിയ ഫീസ്. ജീവനക്കാരുടെ വിവരങ്ങൾ മാറ്റുന്നതിന് അഞ്ച് റിയാലും തൊഴിലുടമയെ മാറ്റുന്നതിന് അഞ്ച് റിയാലുമാണ് ഫീസ്. രണ്ട് തീരുമാനങ്ങളും മൂന്ന് മാസത്തിന് ശേഷമായിരിക്കും പ്രാബല്ല്യത്തിൽ വരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.