മസ്കത്ത്: ഗുബ്രയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ ഒമാൻ അവന്യൂസ് മാളിൽ തീപ്പിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ചെറിയ തീപ്പിടിത്തമുണ്ടായത്.
പുക ഉയർന്നുതുടങ്ങിയതോടെ മസ്കത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം കുതിച്ചെത്തി തീയണച്ചതായി മാൾ മാനേജ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. മാൾ പൂർണമായും പ്രവർത്തനക്ഷമമാണെന്നും ആളുകൾക്കോ വസ്തുക്കൾക്കോ സംഭവത്തിൽ നാശനഷ്ടമില്ലെന്നും പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.