റൂവിയിൽ മലയാളികളുടെ കടക്ക്​ തീപിടിച്ചു

മസ്കത്ത്​: റൂവിയിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള കടക്ക്​ തീ പിടിച്ചു. ഹോണ്ട റോഡിലുള്ള ആർ.ഒ.പി കെട്ടിടത്തിലെ ബിൽഡിങ്ങ്​ മെറ്റീരിയലുകൾ വിൽക്കുന്ന കടക്കാണ്​ തീപിടിച്ചത്​. വൻ നാനഷ്ടങ്ങളാണ്​ ഉണ്ടായിരികുകന്നതെന്ന്​ കടയുടെ ഉടമസ്​ഥരിലൊരാളായ കണ്ണൂർ സ്വദേശി പറഞ്ഞു. വ്യാഴാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. ഷോർട്ട്​ സർക്ക്യൂട്ടാണ്​ അപകടത്തിന്​ കാരണമെന്ന്​ കരുതുന്നു. സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അഗ്​നി ശമനസേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.

Tags:    
News Summary - fire broke out in Ruvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.